പാസ്റ്റർ ബൽവിന്ദർ പാൽ
ചണ്ഡിഗഡ്: പഞ്ചാബിൽ പാസ്റ്ററെ അക്രമി കുത്തിക്കൊന്നു. പാസ്റ്റർ ബൽവിന്ദർ പാൽ (45) ആണു സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്.
ഗുരുദാസ്പുർ ജില്ലയിലെ ബട്ടാലയിലാണു സംഭവം. കുത്തേറ്റ പാസ്റ്ററെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ നരേഷ്കുമാർ എന്നയാൾക്കെതിരേ പോലീസ് കേസെടുത്തു.