Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pastor

America

പാ​സ്റ്റ​ർ ജോ​ൺ ജോ​ർ​ജ് അ​ന്ത​രി​ച്ചു

ടെ​ന്ന​സി: ഐ​പി​സി മ​ല​ബാ​ർ കേ​ര​ള സ്റ്റേ​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​മ്പൂ​ർ സൗ​ത്ത് സെ​ന്‍റ​ർ ശു​ശ്രൂ​ഷ​ക​നും ന്യൂ ​ഹോ​പ്പ് ബൈ​ബി​ൾ കോ​ള​ജ് ഡ​യ​റ​ക്‌​ട​റു​മാ​യ പാ​സ്റ്റ​ർ ജോ​ൺ ജോ​ർ​ജ് (ബാ​ബു​ച്ചാ​യ​ൻ - 74) അ​ന്ത​രി​ച്ചു.

പൊ​തു​ദ​ർ​ശ​ന​വും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും ഈ ​മാ​സം 30ന് ​അ​മേ​രി​ക്ക​യി​ലെ ടെ​ന്ന​സി സം​സ്ഥാ​ന​ത്തു​ള്ള നാ​ഷ്‌​വി​ല്ലി​ലെ ന്യൂ ​ഹോ​പ്പ് ക​മ്യൂ​ണി​റ്റി ച​ർ​ച്ചി​ലും സം​സ്കാ​ര ശു​ശ്രൂ​ഷ 31ന് നാ​ഷ്‌​വി​ല്ലി​ലെ ഹാ​ർ​പെ​ത്ത് ഹി​ൽ​സ് മെ​മ്മ​റി ഗാ​ർ​ഡ​ൻ​സി​ലും ന​ട​ക്കും.

മ​ല​ബാ​റി​ൽ നി​ല​മ്പൂ​ർ കേ​ന്ദ്ര​മാ​യി ഐ​പി​സി​യു​ടെ സ​ഭാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​നും സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​നു​മാ​യി​രു​ന്നു പാ​സ്റ്റ​ർ ജോ​ൺ ജോ​ർ​ജ്.

ഐ​പി​സി​യി​ലെ സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​നും ഐ​പി​സി കേ​ര​ള സ്റ്റേ​റ്റി​ലെ കൗ​ൺ​സി​ലം​ഗ​വും വി​വി​ധ ബോ​ർ​ഡു​ക​ളി​ൽ ചെ​യ​ർ​മാ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​വ​ർ​ഷം മ​ല​ബാ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ നാ​ഷ്‌​വി​ല്ലി​ൽ സ​ഭാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​ദ്ദേ​ഹം പി​ന്നീ​ട് ഐ​പി​സി മ​ല​ബാ​ർ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഭാ​ര്യ: സാ​റാ​മ്മ ജോ​ർ​ജ്. സ​ഹോ​ദ​രങ്ങൾ: പാ​സ്റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് (യുഎ​സ്), മേ​രി​ക്കു​ട്ടി ജോ​യ് (കു​ള​ക്ക​ട), പ​രേ​ത​യാ​യ ലാ​ലി ബാ​ബു (തി​രു​വ​ല്ല).

പാ​സ്റ്റ​ർ ജോ​ൺ ജോ​ർ​ജിന്‍റെ നി​ര്യാ​ണ​ത്തി​ൽ വി​വി​ധ സ​ഭാ നേ​താ​ക്ക​ളും വി​ശ്വാ​സി​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പൊ​തു​ദ​ർ​ശ​നം: ഒ​ക്ടോ​ബ​ർ 30, ന്യൂ ​ഹോ​പ്പ് ക​മ്മ്യൂ​ണി​റ്റി ച​ർ​ച്ച്, നാ​ഷ്‌​വി​ൽ, ടെ​ന്ന​സി, യുഎ​സ്​എ.

സം​സ്കാ​ര ശു​ശ്രൂ​ഷ:​ ഒ​ക്ടോ​ബ​ർ 31, ഹാ​ർ​പെ​ത്ത് ഹി​ൽ​സ് മെ​മ്മ​റി ഗാ​ർ​ഡ​ൻ​സ്, നാ​ഷ്‌​വി​ൽ, ടെ​ന്ന​സി, യുഎ​സ്എ.

ശു​ശ്രൂ​ഷ​ക​ളു​ടെ സ​മ​യ​ക്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

Latest News

Corehub Up