എംഎസ്സി എല്‍സ 3 കപ്പൽ (ഫയൽ ചിത്രം)
കൊച്ചി: കടലില്‍ മുങ്ങിക്കിടക്കുന്ന എംഎസ്സി എല്‍സ 3 കപ്പലിലെ കണ്ടെയ്നറിനുള്ളിലെ വസ്തുക്കളുണ്ടാക്കുന്ന അപകടഭീഷണി സംബന്ധിച്ചു പഠിക്കാനുള്ള മള്ട്ടീബീം സര്‍വേയുടെ ചെലവ് കപ്പല്‍ കമ്പനി വഹിക്കും.
കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ സി ട്രാക്ക് സര്വേസിനെ സര്‍വേയ്ക്കായി നിയോഗിക്കണമെന്നും ഷിപ്പിംഗ് ഡയറക്ടര്‍ ജനറലുമായി ചേര്‍ന്നുള്ള സര്‍വേയ്ക്കു തയാറാണെന്നും ഹൈക്കോടതിയെ അറിയിച്ച കമ്പനി ചെലവിന്റെ കാര്യത്തിലും സമ്മതം മൂളുകയായിരുന്നു.
മുങ്ങിക്കിടക്കുന്ന കപ്പലും അതിനുള്ളിലെ കണ്ടെയ്നറുകളും സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന ആവശ്യം ഹൈക്കോടതിയാണു നേരത്തേ മുന്നോട്ടുവച്ചത്.
Tags : Hazard SunkenShip CompanyOffers SurveyCosts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash