x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷിന്‍റെ രാജി: ഇന്ത്യ സഖ്യം പ്രതിഷേധം രാജ്ഘട്ടിൽ

സീ​നോ സാ​ജു
Published: October 9, 2026 01:39 AM IST | Updated: October 9, 2026 01:41 AM IST

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ഗാന്ധിസ്മൃതികുടീരത്തിൽ ആദരമർപ്പിക്കുന്നു.

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ​ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ​ദി​ന​വും​ ഇ​ന്ത്യാ സ​ഖ്യം എം​പി​മാ​രു​ടെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കാ​യി​രു​ന്നെ​ങ്കി​ൽ ഗാ​ന്ധി​സ​മാ​ധി​യാ​യ രാ​ജ്ഘ​ട്ടി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ്ര​തി​ഷേ​ധം.

ത​ലേ​ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് രാ​ജ്ഘ​ട്ടി​ലെ പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി​സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ മ​ട​ങ്ങി. എ​ന്നാ​ൽ, വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ തൊ​ട്ട​റി​ഞ്ഞ് രാ​ജ്ഘ​ട്ടി​ലേ​ക്ക്

മൂ​ന്നാം ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലെ ന​യ​ത​ന്ത്ര​വും ബു​ധ​നാ​ഴ്ച​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു. സാ​​ഗ​ർ ര​ത്ന ഹോ​ട്ട​ലി​ന് അ​ടു​ത്തുത​ന്നെ​യു​ള്ള മോ​യെ​റ്റ്സ് ഹോ​ട്ട​ലി​ൽ കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ ഇ​ന്ന​ലെ എം​പി​മാ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യ​പ്പോ​ൾ​ത്ത​ന്നെ പൊ​ലി​സ് ക​ഴി​ഞ്ഞ ദി​വ​സ​ത്തി​ന്‍റെ ആ​വ​ർ​ത്ത​നം മ​ണ​ത്തു.

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​തെ​ങ്കി​ൽ അ​ഹിം​സാ​പ​ര​മാ​യ സ​മ​ര​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി രാ​ജ്ഘ​ട്ടി​ലേ​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി പ്ര​തി​ഷേ​ധ​ത്തി​നാ​യി തി​രി​ച്ച​ത്. കൊ​ണാ​ട്ട് പ്ലേ​സി​ൽ​നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള രാ​ജ്ഘ​ട്ടി​ലേ​ക്ക് എം​പി​മാ​ർ ബ​സി​ൽ പോ​കു​മ്പോ​ൾ നൂ​റോ​ളം സു​ര​ക്ഷാ ഉ​ദ്യോ​​ഗ​സ്ഥ​രും മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രും ബ​സു​ക​ൾ​ക്ക് അ​ക​മ്പ​ടി​യേകി.

ത്രി​വ​ർ​ണം ചൂ​ടി നി​ൽ​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ഐ​തി​ഹാ​സി​ക റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജാ​യ മി​ന്‍റോ റോ​ഡി​നു താ​ഴെ​ക്കൂ​ടി​യും കൂ​റ്റ​ൻ കെ​ട്ടി​ട​മാ​യ ഡോ.​എ​സ്.​പി മു​ഖ​ർ​ജി സി​വി​ക് സെ​ന്‍റ​റി​നു സ​മീ​പ​ത്തു​കൂ​ടി​യും രാം​ലീ​ല മൈ​താ​ന​ത്തി​നും തു​ർ​ക്ക്മാ​ൻ ​ഗേ​റ്റി​നു​മി​ട​യി​ലൂ​ടെ​യു​ള്ള ചേ​രി​ക​ളി​ലൂ​ടെ​യും ബ​സ് ക​ട​ന്നു​പോ​യ​പ്പോ​ൾ "യ​ഥാ​ർ​ഥ' ഇ​ന്ത്യ​യി​ലൂ​ടെ​യു​ള്ള ബ​സ് യാ​ത്ര കൂ​ടി​യാ​യി എം​പി​മാ​ർ​ക്ക്. ജ​ന​ങ്ങ​ളു​ടെ​യും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും അ​ഭി​വാ​ദ്യം ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ യാ​ത്ര.

ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട ബ​സ് യാ​ത്ര​യ്ക്കു​ശേ​ഷം രാ​ജ്ഘ​ട്ടി​ലെ​ത്തി എം​പി​മാ​ർ ഓ​രോ​രു​ത്ത​രാ​യി ​ഗാ​ന്ധി​ജി​യു​ടെ സ്മാ​ര​ക​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. കോ​ൺ​​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​​ഗ്ര​സി​ന്‍റെ​യും എ​ൻ​എ​സ്‌​യു​വി​ന്‍റെ​യും മു​ന്നൂ​റി​ലേ​റെ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ രാ​ജ്ഘ​ട്ട് പ​രി​സ​രം പ്ര​തി​ഷേ​ധ​ധ്വ​നി​ക​ളി​ൽ മു​ങ്ങി.

എ​ന്നാ​ൽ നേ​താ​ക്ക​ൾ ഗാ​ന്ധി​സ​മാ​ധി​യി​ൽ പ്രാ​ർ​ഥ​ന​ക​ൾ മാ​ത്രം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Tags : GyaneshKumar Resignation IndiaBloc Protest IndiaAlliance Rajghat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RahulGandhi Congress

Recent News

Corehub Up