Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajghat

അ​ങ്കി​ത ഭ​ണ്ഡാ​രി വ​ധ​ക്കേ​സ്: രാ​ജ്ഘ​ട്ടി​ൽ ധ​ർ​ണ​യി​രു​ന്ന മാ​താ​പി​താ​ക്ക​ളെ പൊ​ലി​സ് നീ​ക്കം ചെ​യ്തു 

ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ റി​​സോ​​ർ​​ട്ടി​​ൽ 2022ൽ ​​കൊ​​ല്ല​​പ്പെ​​ട്ട അ​​ങ്കി​​ത ഭ​​ണ്ഡാ​​രി​​ക്കു നീ​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട് ഡ​​ൽ​​ഹി രാ​​ജ്ഘ​​ട്ടി​​ൽ ധ​​ർ​​ണ ന​​ട​​ത്തി​​വ​​ന്ന മാ​​താ​​പി​​താ​​ക്ക​​ളെ പൊ​​ലി​​സ് ബ​​ല​​മാ​​യി നീ​​ക്കം ചെ​​യ്തു. സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക യോ​​ഗി​​ത ഭ​​യാ​​നി, കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് മും​താ​​സ് പ​​ട്ടേ​​ൽ എ​​ന്നി​​വ​​രോ​​ടൊ​​പ്പം രാ​​ജ്ഘ​​ട്ടി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചി​​രു​​ന്ന മാ​​താ​​പി​​താ​​ക്ക​​ളെ ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണു പൊ​​ലി​​സ് നീ​​ക്കി​​യ​​ത്. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ലാ​​ത്ത സ്ഥ​​ല​​മാ​​ണു രാ​​ജ്ഘ​​ട്ട് എ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​യാ​​ണു പൊ​​ലി​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.

അ​​ങ്കി​​ത ഭ​​ണ്ഡാ​​രി കൊ​​ല​​പാ​​ത​​ക​​ക്കേ​​സി​​ൽ കു​​റ്റാ​​രോ​​പി​​ത​​നാ​​യ ദു​​ഷ്യ​​ന്ത് കു​​മാ​​ർ ഗൗ​​ത​​മി​​നെ സി​​ക്കിം ഗ​​വ​​ർ​​ണ​​റാ​​യി നി​​യ​​മി​​ച്ച​​തി​​നെ​​തി​​രേ​​യാ​​ണു മാ​​താ​​പി​​താ​​ക്ക​​ൾ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​ത്. ഇ​​തി​​നു​​മു​​മ്പ് ഇ​​ന്ത്യ ഗേ​​റ്റി​​നു മു​​ന്നി​​ൽ ലോ​​ക്‌​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി​​യോ​​ടൊ​​പ്പ​​വും കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളോ​​ടൊ​​പ്പ​​വും ധ​​ർ​​ണ ന​​ട​​ത്തി​​യ അ​​ങ്കി​​ത​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളെ ക​​ഴി​​ഞ്ഞ 14നും ​പൊ​​ലി​​സ് സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ ബ​​ല​​മാ​​യി നീ​​ക്കം ചെ​​യ്തി​​രു​​ന്നു.

National

രാജ്ഘട്ടിലെ മന്‍മോഹന്‍ സിംഗ് സ്മാരകത്തിന് കര്‍ശന നിബന്ധനകളോടെ അനുമതി

ന്യൂ​​​ഡ​​​ല്‍ഹി: അ​​​ന്ത​​​രി​​​ച്ച മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ന്‍മോ​​​ഹ​​​ന്‍ സിം​​​ഗി​​​ന്‍റെ ഓ​​​ര്‍മ​​​യ്ക്കാ​​​യി സ്മാ​​​ര​​​കം നി​​​ര്‍മി​​​ക്കു​​​ന്ന​​​തി​​​ന് ഡ​​​ല്‍ഹി അ​​​ര്‍ബ​​​ന്‍ ആ​​​ര്‍ട്‌​​​സ് ക​​​മ്മി​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കി. ഡ​​​ല്‍ഹി രാ​​​ജ്ഘ​​​ട്ടി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ സ്മൃ​​​തി​​സ്ഥ​​​ലി​​​ല്‍ സ്മാ​​​ര​​​കം നി​​​ര്‍മി​​​ക്കാ​​​നാ​​​ണ് ക​​​ര്‍ശ​​​ന നി​​​ബ​​​ന്ധ​​​ന​​​ക​​​ളോ​​​ടെ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നി​​​ര്‍മാ​​​ണ നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ല്‍ പ്ര​​​ധാ​​​ന​​​മാ​​​യും പ​​​രാ​​​മ​​​ര്‍ശി​​​ക്കു​​​ന്ന​​​ത് സ്മൃ​​​തി​​സ്ഥ​​​ലി​​​ലെ നി​​​ല​​​വി​​​ലെ പ്ര​​​കൃ​​​തി​​​ക്കും പ​​​രി​​​സ്ഥി​​തി​​​ക്കും കോ​​ട്ട​​മൊ​​ന്നും സൃ​​​ഷ്‌​​ടി​​​ക്ക​​​രു​​​തെ​​​ന്നും നി​​​ല​​​വി​​​ലെ സ്മാ​​​ര​​​ക​​​ങ്ങ​​​ളു​​​ടെ ത​​​നി​​​മ​​​യെ ബാ​​​ധി​​​ക്കരുതെ​​​ന്നു​​​മാ​​​ണ്.

കൂ​​​ടാ​​​തെ, പ​​​രി​​​സ​​​ര​​​ത്തെ വൃ​​​ക്ഷ​​​ങ്ങ​​​ൾ മു​​​റി​​​ക്കാ​​​നോ ഭാ​​​ഗി​​​ക​​​മാ​​​യി ന​​​ശി​​​പ്പി​​​ക്കാ​​​നോ പാ​​​ടി​​​ല്ല. രാ​​​ജ്ഘ​​​ട്ടി​​​ലെ ത​​​ന​​​താ​​​യ വാ​​​സ്തു​​​ശൈ​​​ലി​​​യു​​​മാ​​​യി ചേ​​​ര്‍ന്നു​​നി​​​ല്‍ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണം പു​​​തി​​​യ നി​​​ര്‍മാ​​​ണം.

നി​​​ല​​​വി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ രൂ​​​പ​​​രേ​​​ഖ​​​യി​​​ലോ ആ​​​കൃ​​​തി​​​യി​​​ലോ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള എ​​​ന്തു മാ​​​റ്റ​​​ത്തി​​നും അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നും ക​​​മ്മി​​ഷ​​​ന്‍ നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

സെ​​​ന്‍ട്ര​​​ല്‍ പ​​​ബ്ലി​​​ക് വ​​​ര്‍ക്‌​​​സ് ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ് സ​​​മ​​​ര്‍പ്പി​​​ച്ച പ​​​ദ്ധ​​​തി നി​​​ര്‍ദേ​​​ശ​​​ത്തി​​​ലാ​​​ണ് ഡ​​​ല്‍ഹി അ​​​ര്‍ബ​​​ന്‍ ആ​​​ര്‍ട്‌​​​സ് ക​​​മ്മി​​​ഷ​​​ന്‍ യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

കേ​​​ന്ദ്ര ഭ​​​വ​​​ന-​​​ന​​​ഗ​​​ര​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ലാ​​​ന്‍ഡ് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ് ന​​​ല്‍കു​​​ന്ന നി​​​ര്‍മാ​​​ണാ​​​നു​​​മ​​​തി കൂ​​​ടി ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ നി​​​ര്‍മാ​​​ണം ആ​​​രം​​​ഭി​​​ക്കും.

Latest News

Corehub Up