x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ രാ​ജ്ഘ​ട്ടി​ൽ

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 05:37 PM IST | Updated: October 8, 2026 05:37 PM IST

ഇന്ത്യ മുന്നണി നേതാക്കൾ രാജ്ഘട്ടിൽ

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ യോ​ഗ​ത്തി​ന് ശേ​ഷം ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള ഇ​ന്ത്യ മു​ന്ന​ണി എം​പി​മാ​രും നേ​താ​ക്ക​ളും ഡ​ൽ​ഹി രാ​ജ്ഘ​ട്ടി​ൽ എ​ത്തി സ​ത്യാ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്നു​വെ​ന്നും പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം ക​വ​ർ​ന്നെ​ടു​ക്കു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്ഘ​ട്ട് പ​രി​സ​ര​ത്തും ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് ചു​റ്റും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഹ​ർ​ജി ന​ൽ​കി​യി​ട്ടു​മു​ണ്ട്.

Tags : INDIAbloc Rajghat ChiefElectionCommissioner GyaneshKumar RahulGandhi protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up