x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​തി​ർ​ന്ന സി​പി​എം നേ​താ​വി​ന്‍റെ വീടിന് നേ​രെ ആ​ക്ര​മ​ണം

വെബ് ഡെസ്‌ക്
Published: October 8, 2026 04:03 PM IST | Updated: October 8, 2026 04:03 PM IST

ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ഉണ്ടായപ്പോൾ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. കൊ​ൽ​ക്ക​ത്ത​യി​ലെ വീ​ടി​ന് നേ​രെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ വീ​ടി​ന് നേ​രെ മ​ദ്യ​ക്കു​പ്പി​ക​ൾ എ​റി​ഞ്ഞു​വെ​ന്നും സി​സി​ടി​വി ക്യാ​മ​റ​ക​ൾ ന​ശി​പ്പി​ച്ചു​വെ​ന്നും ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യു​ടെ പി​ന്തു​ണ​യു​ള്ള ഗു​ണ്ട​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ച കൊ​ൽ​ക്ക​ത്ത മു​ൻ മേ​യ​ർ കൂ​ടി​യാ​യ ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ, ഈ​സ്റ്റ് ജാ​ദ​വ്പൂ​ർ പൊ​ലി​സി​ന് പ​രാ​തി ന​ൽ​കി​യ​താ​യും അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​പ​ല​പി​ച്ചു.

സൗ​ത്ത് ഈ​സ്റ്റ് കൊ​ൽ​ക്ക​ത്ത​യി​ലെ ഇ​എം ബൈ​പ്പാ​സി​നോ​ട് ചേ‍​ർ​ന്നു​ള്ള പൂ‍​ർ​ബ ലോ​ക് മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വീ​ടി​ന് നേ​രെ ആ​ണ് പു​ല​ർ​ച്ചെ അ​ഞ്ചോടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ അ​ക്ര​മി​ക​ൾ മ​ദ്യ​ക്കു​പ്പി​ക​ൾ വീ​ടി​ന് നേ​രെ എ​റി​ഞ്ഞ് ജ​നാ​ല​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​താ​യി ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ പൊ​ലി​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ട​താ​യും സ​ഹാ​യി വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ര​മി​ക​ൾ ത​നി​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​താ​യും ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു. ആ​ക്ര​ണ​ത്തി​ന് പി​ന്നി​ൽ ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags : House senior CPM leader attacked West Bengal

Recent News

Corehub Up