x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടു മോ​ഷ​ണ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ 42 മു​ൻ ജ​ഡ്ജി​മാ​രു​ടെ തു​റ​ന്ന ക​ത്ത്

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 04:37 PM IST | Updated: October 8, 2026 04:37 PM IST

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും മ​റ്റ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​ന്ത​ര​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി 42 മു​ൻ ജ​ഡ്ജി​മാ​ർ. വോ​ട്ടു മോ​ഷ​ണ​മെ​ന്ന പേ​രി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ർ​ക്കു​മെ​ന്നും, ബാ​ല​റ്റി​ന് വി​ല ക​ൽ​പി​ക്കാ​ത്ത സാ​ഹ​ച​ര്യം തെ​രു​വു​ക​ളെ അ​ശാ​ന്ത​മാ​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​യും വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ട​യാ​ണ് ഈ ​തു​റ​ന്ന ക​ത്ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, നീ​തി​ന്യാ​യ വ്യ​വ​സ്ഥ തു​ട​ങ്ങി​യ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​ൽ ഒ​പ്പു​വെ​ച്ച​വ​ർ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. തെ​ളി​വു​ക​ളി​ല്ലാ​തെ "വോ​ട്ടു മോ​ഷ​ണം" എ​ന്ന് ആ​രോ​പി​ക്കു​ക​യും ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ളെ നി​ര​ന്ത​രം "കൊ​ള്ള​ക്കാ​രാ​യി" ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക സൂ​ക്ഷ്മ​പ​രി​ഷ്ക​ര​ണം കൃ​ത്യ​മാ​യ വോ​ട്ട​ർ പ​ട്ടി​ക ഉ​റ​പ്പാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ജ​ഡ്ജി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റി​സ് ഹേ​മ​ന്ത് ഗു​പ്ത, ജ​സ്റ്റി​സ് പ​ങ്ക​ജ് മി​ത്ത​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ക​ത്തി​ൽ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്.

Tags : ElectionCommission SupremeCourt retiredjudges votetheft India democracy. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up