x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം - ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് നി​ല​മ്പൂ​ർ വ​രെ നീ​ട്ടും: പാ​ല​ക്കാ​ട് ഡി​ആ​ർ​എം മ​ധു​ക​ർ റോ​ത്ത്

വെബ് ഡെസ്‌ക്
Published: October 8, 2026 10:56 AM IST | Updated: October 8, 2026 10:56 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ർ: തി​രു​വ​ന​ന്ത​പു​രം ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് വൈ​കാ​തെ നി​ല​മ്പൂ​ർ വ​രെ നീ​ട്ടു​മെ​ന്ന് പാ​ല​ക്കാ​ട് ഡി​ആ​ർ​എം മ​ധു​ക​ർ റോ​ത്ത്. നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ത്മി​നി ഗോ​പി​നാ​ഥ് ,നി​ല​മ്പൂ​ർ മൈ​സൂ​രു റെ​യി​ൽ​വേ ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​മാ​യി നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മേ​ലാ​റ്റൂ​ർ സ്റ്റേ​ഷ​നി​ൽ 24 കോ​ച്ച് പ്ലാ​റ്റ്ഫോം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ അ​ടു​ത്ത മാ​സം ക​മ്മി​ഷ​ൻ ചെ​യ്യ​ന്ന​തോ​ടെ ട്രെ​യി​ൻ നീ​ട്ടു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ മാ​റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വേ​ണാ​ട് ഉ​ച്ച​യ്ക്ക് 12 ന് ​ഷൊ​ർ​ണൂ​രെ​ത്തി ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നി​നാ​ണ് മ​ട​ങ്ങു​ന്ന​ത്. ഷൊ​ർ​ണൂ​രി​ൽ നി​ർ​ത്തി​യി​ടു​ന്ന മൂ​ന്ന് മ​ണി​ക്കൂ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ല​മ്പൂ​ർ​ക്ക് നീ​ട്ടാ​നാ​കും. ഇ​തോ​ടെ രാ​വി​ലെ 10നും ​ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നി​നും ഇ​ട​യി​ൽ നി​ല​മ്പൂ​ർ പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​ന് പ​രി​ഹാ​ര​മാ​കും.

Tags : Thiruvananthapuram Shoranur Venad Express Nilambur Palakkad DRM

Recent News

Corehub Up