പ്രതീകാത്മക ചിത്രം
കൊച്ചി: ദേശീയപാതയിൽ കരിയാട് കവലയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തൃശൂർ സ്വദേശിയായ യദുകൃഷ്ണൻ (23) ആണ് മരിച്ചത്.
അത്താണി കോട്ടായിയിലെ ഭാരത് ബെൻസ് ജീവനക്കാരനായ യദുകൃഷ്ണൻ തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ കരിയാടിന് സമീപം ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞതിനെ തുടർന്ന് യദുകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമ്പാശേരി പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് നടക്കും. പിതാവ്: വത്സൻ. മാതാവ്: സുനിത. സഹോദരൻ: ഹരികൃഷ്ണൻ.
Tags : Bike overturns Kariyad Accident Youth Dies