Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overturns

ട്രം​പി​ന് തി​രി​ച്ച​ടി: ജ​ന്മാ​വാ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് യു​എ​സ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ജ​ന്മാ​വാ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പി​ന്‍റെ ശ്ര​മ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി. അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ജ​നി​ക്കു​ന്ന​വ​ർ​ക്ക് സ്വ​യ​മേ​വ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ട്രം​പി​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് ഉ​ത്ത​ര​വ് യു​എ​സ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.

ഒ​മ്പ​ത് അം​ഗ ബെ​ഞ്ചി​ൽ 6-3 ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് ത​ള്ളി​ക്കൊ​ണ്ട് സു​പ്രീം​കോ​ട​തി സു​പ്ര​ധാ​ന വി​ധി പ്ര​സ്താ​വി​ച്ച​ത്. യു​എ​സി​ൽ അ​ന​ധി​കൃ​ത​മാ​യോ അ​ല്ലെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ര​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​ള്ള ട്രം​പി​ന്‍റെ ഉ​ത്ത​ര​വാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് യു​എ​സ് ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം ഭേ​ദ​ഗ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. 1868-ൽ ​നി​ല​വി​ൽ വ​ന്ന ഈ ​നി​യ​മം അ​നു​സ​രി​ച്ച്, അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കു​ന്ന​തോ സ്വാ​ഭാ​വി​ക പൗ​ര​ത്വം ല​ഭി​ച്ച​തോ ആ​യ വ്യ​ക്തി​ക​ൾ യു​എ​സ് പൗ​ര​ന്മാ​രാ​ണ്. 150 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ഭ​ര​ണ​ഘ​ട​നാ ത​ത്വം മാ​റ്റാ​ൻ ഒ​ൻ​പ​തം​ഗ ബെ​ഞ്ചി​ലെ ഭൂ​രി​ഭാ​ഗം ജ​ഡ്ജി​മാ​രും ത​യാ​റാ​യി​ല്ല.

2025 ജ​നു​വ​രി​യി​ൽ ര​ണ്ടാ​മ​ത് അ​ധി​കാ​ര​മേ​റ്റ ട്രം​പ് ആ​ദ്യ ദി​വ​സം ഒ​പ്പി​ട്ട എ​ക്‌​സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ടം വാ​ദി​ച്ചെ​ങ്കി​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

 

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സ് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച ആ​ഗ്ര-​ല​ക്നോ എ​ക്ര​പ്ര​സ്‌​വേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ നി​ന്ന് ബി​ഹാ​റി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ല​ക്നോ ട്രോ​മാ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റി. മ​റ്റു​ള്ള​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സ് അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​രി​ച്ച​വ​ർ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

International

ബം​ഗ്ലാ​ദേ​ശി​ൽ ലോ​റി മ​റി​ഞ്ഞ് 15 മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ത​ങ്കാ​ലി ജി​ല്ല​യി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞ് 15 പേ​ർ മ​രി​ച്ചു, 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ലോ​റി​ക്ക് മു​ക​ളി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​വ​ർ. ജ​മു​ന പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ച​ട്ടോ​ഗ്രാ​മി​ൽ നി​ന്നും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ചു​ള്ള 10 ദി​വ​സ​ത്തെ അ​വ​ധി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും ടി​ക്ക​റ്റ് കി​ട്ടാ​ത്ത യാ​ത്ര​ക്കാ​രാ​ണ് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ഴി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​വ​ർ വ​ണ്ടി​യി​ൽ ക​യ​റി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

 

Kerala

കരുവാറ്റയിൽ മിനി വാൻ മറിഞ്ഞ് അപകടം; മൂന്ന് കുട്ടികൾക്കും പിതാവിനും പരിക്ക്

ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം മിനി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് കുട്ടികൾക്കും പിതാവിനും പരിക്കേറ്റു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്തുനിന്നും ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

​എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട വാൻ റോഡിലേക്ക് മറിയുകയായിരുന്നു. വാനിനുള്ളിൽ ഡ്രൈവറെ കൂടാതെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു കുട്ടിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡ് വശത്ത് നിന്നിരുന്ന ഒരാൾ തലനാരിഴയ്ക്കാണ് വാഹനത്തിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Kerala

ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

മു​ണ്ട​ക്ക​യം: പു​ഞ്ച​വ​യ​ലി​ൽ സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വീ​ട്ട​മ്മ മ​രി​ച്ചു. പു​ഞ്ച​വ​യ​ൽ കു​ള​മാ​ക്ക​ൽ വ​യ​ലു​ങ്ക​ൽ ശ​ശി​യു​ടെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ള​മാ​ക്ക​ൽനി​ന്നു പു​ഞ്ച​വ​യ​ലി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടായത്. ഇ​റ​ക്ക​വും വ​ള​വു​മു​ള്ള റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ അ​ക​പ്പെ​ട്ട ആ​ന​ന്ദ​വ​ല്ലി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന അ​യ​ൽ​വാ​സി ബി​നോ​യ്ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ന​ന്ദ​വ​ല്ലി​യു​ടെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്ര​വീ​ൺ, ആ​ശ. മ​രു​മ​ക്ക​ൾ: ര​മ്യ, സ​തീ​ഷ്.

Kerala

ക​ണ്ണൂ​രി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ: ക​തി​രൂ​ർ മൂ​ന്നാം​മൈ​ലി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​ന് പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം.

മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​ർ സ്വ​ദേ​ശി എ​ൻ. പ്ര​ദീ​പ​നാ​ണ് മ​രി​ച്ച​ത്. ത​ല​ശേ​രി​യി​ൽ നി​ന്നും ഓ​ട്ടോ​യി​ൽ വി​ൽ​പ്പ​ന​ക്കു​ള്ള മ​ത്സ്യ​വു​മെ​ടു​ത്ത് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ്ര​ദീ​പ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​ദീ​പ​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.

Kerala

തൃ​ശൂ​രി​ൽ ഗോ​ത​മ്പ് ക​യ​റ്റി വ​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം

തൃ​ശൂ​ർ: ഗോ​ത​മ്പ് ക​യ​റ്റി വ​ന്ന ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ചെ​റു​തു​രു​ത്തി പൊ​ന്നാ​നി പ്ര​ധാ​ന പാ​ത​യി​ൽ ആ​റ​ങ്ങോ​ട്ടു​ക​ര​ക്കും ത​ല​ശേ​രി​ക്കും ഇ​ട​യി​ലു​ള്ള പ​ഴ​യ സ​ത്യ​ൻ ടാ​ക്കീ​സ് പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ​ള​വി​നോ​ട് ചേ​ർ​ന്ന് എ​തി​രെ വ​ന്ന കാ​റി​ന് വ​ശം ഒ​തു​ക്കി ന​ൽ​കു​ന്ന​തി​നി​ടെ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്നും ആ​റ​ങ്ങോ​ട്ടു​ക​ര​യി​ലേ​ക്ക് ഗോ​ത​മ്പു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

District News

ബൈ​ക്കി​ലിടി​ച്ച മി​നി ബ​സ് മ​റി​ഞ്ഞു; ഏ​ഴുപേ​ര്‍​ക്ക് പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കി​ലി​ടി​ച്ച് മി​നി ബ​സ് മ​റി​ഞ്ഞു. ഏ​ഴു പേ​ര്‍​ക്ക്് പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​നാ​യ വ​ലി​യ​ക​ട്ട​യ്ക്കാ​ല്‍ സ്വ​ദേ​ശി ന​ന്ദു (26), ത​മി​ഴ്‌​നാ​ട്് ത​ക്ക​ല സ്വ​ദേ​ശി​ക​ളും മി​നി ബ​സി​ലേ യാ​ത്ര​ക്കാ​രു​മാ​യ സൗ​മ്യ (24), ഗി​രി​ജ(48), മ​ഹാ​ദേ​വ​ൻ ‍(50), വി​ജ​യ (47), ല​തീ​ഷ് (16), ഷൈ​നി (27) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ന് ​എം​സി റോ​ഡി​ല്‍ വെ​ഞ്ഞാ​റ​മൂ​ടി​നു സ​മീ​പം ആ​ലു​ന്ത​റ​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്തുവ​ന്ന ബൈ​ക്ക് മി​നി ബ​സി​ലി​ടി​ക്കു​ക​യും ദൂ​രേ​ക്ക് തെറിച്ചു വീ​ഴു​ക​യും മി​നി ബ​സ് മ​റി​യു​ക​യും ചെ​യ്തു.

സം​ഭ​വം ന​ട​ന്ന ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാസേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ പ​രി​ക്കേ​റ്റ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളെ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കുശേ​ഷം ത​മി​ഴ് നാ​ട്ടി​ലെ മു​ത്തു ന്യൂ​റോ ട്രോ​മോ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി. ഗു​രു​വാ​യു​ര്‍ ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നു പോ​വു​ക​യാ​യി​രു​ന്നു ത​ക്ക​ല സ്വ​ദേ​ശി​ക​ള്‍.

Kerala

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി വ​ന്ന ത​ടി ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു

തൊ​ടു​പു​ഴ: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി എ​ത്തി​യ ത​ടി ലോ​റി മ​റി​ഞ്ഞു. തൊ​ടു​പു​ഴ-​വാ​ഗ​മ​ണ്‍ റോ​ഡി​ലാ​ണ് ലോ​റി നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ​ത്. തേ​നി​യി​ല്‍ നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി.

ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ പു​ള്ളി​ക്കാ​ന​ത്തി​ന് സ​മീ​പം കു​മ്പ​ങ്കാ​നം വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. തേ​നി വ​ത്ത​ല​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ കാ​ശി​രാ​ജ്, കാ​ര്‍​ത്തി എ​ന്നി​വ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡ്രൈ​വ​ര്‍ കാ​ശി​രാ​ജ് കാ​ട്ടി​യ മ​നോ​ധൈ​ര്യ​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി, ഡ്രൈ​വ​ര്‍ സ​മീ​പ​ത്തെ തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​റി​ഞ്ഞ ലോ​റി സ​മീ​പ​ത്തെ പു​തു​പ്പ​ടി​ക്ക​ല്‍ സ​ജി​യു​ടെ വീ​ട്ടു മു​റ്റ​ത്തേ​ക്കാ​ണ് പ​തി​ച്ച​ത്.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​ജി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ലോ​റി​യു​ടെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ത്താ​ണ് ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​രു​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും​വ​ള​വു​ക​ളും നി​റ​ഞ്ഞ ഈ ​പാ​ത​യെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​തെ ഗൂ​ഗി​ള്‍ മാ​പ്പി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഭാ​ര​മേ​റി​യ ലോ​റി​ക​ള്‍ സാ​ധാ​ര​ണ​യാ​യി ഈ ​വ​ഴി ക​ട​ന്നു​പോ​കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Kerala

മ​ട്ട​ന്നൂ​രി​ൽ ബ​സ് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ തെ​രൂ​രി​നു സ​മീ​പം മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ഇ​രി​ട്ടി​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ജ്‌​വ ബ​സ് ആ​ണ് അ​പ​ക​ട​പ്പെ​ട്ട​ത്.

ഇ​ന്ന് വൈ​കീ​ട്ട് 6.10 ഓ​ടെ​യാ​ണ് അ​പ​ക​ടം. ത​രൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം സ്കൂ​ട്ട​റി​നെ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ നി​ന്ന് അ​ഞ്ച​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് ബ​സ് അ​തി​വേ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​ക്ക​യ​റി​യ​ത്. ഇ​തി​നി​ടെ ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കാ​ർ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു.

കാ​റി​ന് മു​ക​ളി​ലേ​ക്ക് ചെ​രി​ഞ്ഞു​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് ബ​സ് ഉ​ള്ള​ത്. നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

Kerala

കോ​ട്ട​യ​ത്ത് വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

പാ​ലാ: വി​നോ​ദ​യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്. പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ നെ​ല്ലാ​പ്പാ​റ​യ്ക്കു സ​മീ​പം ചൂ​ര​പ്പ​ട്ട വ​ള​വി​ൽ ഇ​ന്നു പു​ല​ര്‍​ച്ചെ 12.45-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ല്‍ സ​ർ​ക്കാ​ർ എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ മൂ​ന്നു ബ​സു​ക​ളി​ല്‍ ഒ​രെ​ണ്ണ​മാ​ണ് മ​റി​ഞ്ഞ​ത്. കൊ​ടൈ​ക്ക​നാ​ൽ യാ​ത്ര​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ബ​സി​ല്‍ 42 കു​ട്ടി​ക​ളും നാ​ല് അ​ധ്യാ​പ​ക​രു​മു​ണ്ടാ​യി​രു​ന്നു. വ​ള​വു​തി​രി​ഞ്ഞ​തോ​ടെ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up