മാന്നാർ: റോഡരികിൽനിന്ന മരശിഖരത്തിൽ പാഴ്സൽ ലോറി ഇടിച്ച് മറിഞ്ഞു. മാന്നാർ തട്ടാരമ്പലം പാതയിൽ തൃപ്പെരുന്തുറ ആറാട്ടുമുക്കിന് കിഴക്കുവശത്താണ് കഴിഞ്ഞദിവസം അപകടം നടന്നത്. കോട്ടയം സ്വദേശിയായ ഡ്രൈവർ ജെറിന് തലയ്ക്കു പരിക്കേറ്റു.
വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. അമിതവേഗതയിലെത്തിയ വാഹനത്തിനു മുകളിൽ റോഡിലേക്ക് നിന്ന മരശിഖരം തട്ടുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം വിട്ട വാഹനത്തിന്റെ ഇടിയേറ്റ് മരശിഖരം ഒടിഞ്ഞ് സമീപത്തെ റോബിൽ വില്ലയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളുടെ മുകളിലേക്കു വീണു. ചില്ലുകൾ പൊട്ടികയും കാറുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
Tags : nattu vishesham Parcel lorry overturns driver injured