ഒല്ലൂർ മേരിമാത പള്ളിയിൽ പരിശുദ്ധ മേരിമാതാവിന്റെ ഉൗട്ടുതിരുനാളിനു വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി കൊടിയേറ്റുന്നു. അസിസ്റ്റന്റ് വികാരി ഫാ. സാൽവിൻ കണ്ണനാ
ഒല്ലൂർ: മേരിമാത പള്ളിയിൽ പരിശുദ്ധ മേരിമാതാവിന്റെ ഉൗട്ടുതിരുനാൾ കൊടിയേറ്റം വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.
എട്ടുവരെ ദിവസവും വൈകീട്ട് 5.45നു മേരിപാത, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടാകും. തിരുനാൾദിനമായ എട്ടിനു രാവിലെ 5.45ന് അസിസ്റ്റന്റ് വികാരി ഫാ. സാൽവിൻ കണ്ണനായ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധകുർബാന, തുടർന്ന് കൂടുതുറക്കൽ, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ.
വൈകീട്ട് 5.45ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം രാത്രി ഒന്പതുവരെ ഉൗട്ടുനേർച്ച ഉണ്ടാകുമെന്നു വികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി, അസിസ്റ്റന്റ് വികാരി ഫാ. സാൽവിൻ കണ്ണനായ്ക്കൽ, കൈക്കാരൻമാരായ റിജോ കുറ്റിക്കാടൻ, റാഫി തൈവളപ്പിൽ, ജെയ്സണ് പുത്തൂക്കാരൻ, സോണി ജോസ് തെക്കൂടൻ എന്നിവർ അറിയിച്ചു.
Tags : Nattuvishesham DistrictNews