സഹോദയ സ്കൂൾ കോംപ്ലക്സ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് മുണ്ടൂർ നിർമൽ ജ്യോതി സെൻട്രൽ സ്കൂളിൽ തുടക്കമായപ്പോൾ.
മുണ്ടൂർ: സഹോദയ സ്കൂൾ കോംപ്ലക്സ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് മുണ്ടൂർ നിർമൽ ജ്യോതി സെൻട്രൽ സ്കൂളിൽ തുടക്കമായി. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
അണ്ടർ 19 വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം കോച്ച് പി.സി. ആന്റണി, സഹോദയ സ്കൂൾ കോംപ്ലക്സ് തൃശൂർ പ്രസിഡന്റ് ദിനേശ് ബാബു എന്നിവർ വിശിഷ്ടാതിഥികളായി. ഫാ. ഡെറിൻ അരിമ്പൂർ, സിസ്റ്റർ സോഫി ജോസ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. അണ്ടർ-17 വിഭാഗത്തിലെ മത്സരങ്ങൾ ഇന്ന് നടക്കും.
Tags : Nattuvishesham DistrictNews