കൊച്ചി: കൃഷി ആവശ്യങ്ങൾക്കു സഹകരണബാങ്കുകളിൽനിന്ന് വായ്പയെടുത്തു പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ കർഷക കടാശ്വാസ കമ്മിഷൻ അനുവദിച്ച തുകയിലും കോടികളുടെ കുടിശിക. 322.23 കോടി രൂപയാണ് കഴിഞ്ഞ 31 വരെ സർക്കാർ സഹകരണബാങ്കുകൾക്ക് കൊടുത്തുതീർക്കാൻ ബാക്കിയുള്ളത്.
വിവിധ ജില്ലകളിൽ നടത്തിയ സിറ്റിംഗുകളുടെയും തുടർപരിശോധനകളുടെയും റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 31 വരെ 649.20 കോടി രൂപയാണ് കടാശ്വാസമായി അനുവദിക്കാൻ കമ്മിഷൻ സർക്കാരിലേക്കു ശിപാർശ ചെയ്തത്. ഇതിൽ 326.97 കോടി രൂപയാണ് സർക്കാർ ഇതുവരെ കൈമാറിയത്.
2016 മാർച്ച് 31നോ അതിനുമുമ്പോ എടുത്ത വായ്പകൾക്കാണു കടാശ്വാസത്തിന് അർഹതയുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകരുടെ 2020 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്കും കടാശ്വാസത്തിന് അർഹതയുണ്ട്. കമ്മിഷനിലേക്ക് ഏറ്റവുമധികം അപേക്ഷകൾ നൽകിയിട്ടുള്ളത് ഈ ജില്ലകളിൽനിന്നുതന്നെയാണ്.
2025 ഡിസംബർ 31 വരെയായിരുന്നു കർഷക കടാശ്വാസ കമ്മിഷനിലേക്കു കർഷകർക്ക് അപേക്ഷ നൽകാൻ അവസരമുണ്ടായിരുന്നത്. അതിനുശേഷം പുതിയ അപേക്ഷകൾ സ്വീകരിച്ചിട്ടില്ലെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
2007ൽ കമ്മിഷൻ നിലവിൽ വന്നശേഷം 1.77 ലക്ഷം കർഷകരുടെ അപേക്ഷകളാണ് ഇടുക്കിയിൽനിന്നു മാത്രം ലഭിച്ചത്. വയനാട് 1.48 ലക്ഷം അപേക്ഷകരുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കുറവ്- 2312.
2006ലെ കേരള കർഷക കടാശ്വാസ കമ്മിഷൻ ആക്ട്, 2007 ലെ കമ്മിഷൻ ചട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കി സഹകരണ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പകൾ മാത്രമാണ് കാർഷിക കടാശ്വാസത്തിനു പരിഗണിക്കുന്നത്.
അതേസമയം, അപേക്ഷകൾ പരിഗണിക്കേണ്ട കടാശ്വാസ കമ്മിഷന്റെ തിരുവനന്തപുരം ഓഫീസിലെ ജോലികൾക്കും ജില്ലകളിലെ സിറ്റിംഗുകൾക്കും ആവശ്യത്തിനു ജീവനക്കാരോ മതിയായ സൗകര്യങ്ങളോ ഇല്ലെന്നു പരാതിയുണ്ട്.
കമ്മിഷൻ തീർപ്പാക്കിയ കമ്മിഷൻ തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച്
ഇടുക്കി - 1,77,537വയനാട് - 1,48,401കാസർഗോഡ് - 76,829കണ്ണൂർ - 66155തിരുവനന്തപുരം - 48,504പാലക്കാട് - 40,634കോഴിക്കോട് - 43,990മലപ്പുറം - 16,053ആലപ്പുഴ - 9,752പത്തനംതിട്ട - 6,660കൊല്ലം - 6,472കോട്ടയം - 4,500തൃശൂർ - 3,710എറണാകുളം - 2,312
Tags : Deepika DeepikaNewspaper BreakingNews Even in debt relief