Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relief

Kollam

ജി​ല്ലാ​ത​ല ദു​രി​താ​ശ്വാ​സ ശേ​ഖ​ര​ണ കേ​ന്ദ്രം ശ്രീ​നാ​രാ​യ​ണ കോ​ളജി​ല്‍ തു​ട​ങ്ങി

കൊ​ല്ലം: മ​ഴ​ക്കെ​ടു​തി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ദു​രി​താ​ശ്വാ​സ സാ​ധ​ന ശേ​ഖ​ര​ണ കേ​ന്ദ്രം കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​ഹാ​യ​സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി.

ജി​ല്ലാ​ത​ല ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ (ജി​കെ​പി​എ ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു. കോ​ള​ജ് കാമ്പ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു റാ​വു​ത്ത​ര്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ള്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​എ​സ്. ലൈ​ജു​വി​ന് കൈ​മാ​റി.

യോ​ഗ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​ജെ. അ​ര്‍​ച്ച​ന, ഡോ. ​എ​ന്‍. ശ്രു​തി, ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ റ​സാ​ക്ക്,ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി അ​ല​ക്‌​സാ​ണ്ട​ര്‍ സെ​ബാ​സ്റ്റ്യ​ന്‍, റാ​വു​ത്ത​ര്‍ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ നൗ​ഷ​ര്‍ റാ​വു​ത്ത​ര്‍, കേ​ര​ള സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​ന ക​ട​പ്പാ​ക്ക​ട നി​ല​യം വാ​ര്‍​ഡ​ന്‍ എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​കു​മാ​ര്‍, അ​ഭി​ഷേ​ക്, ഡോ. ​അ​ശ്വ​തി ച​ന്ദ്ര​ഭാ​നു, എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

 

 

Health

ന​ട്ടെ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി ദി​വ​സ​വും പി​ന്തു​ട​രേ​ണ്ട അ​ഞ്ച് ശീ​ല​ങ്ങ​ൾ

വി​ട്ടു​മാ​റാ​ത്ത ന​ടു​വേ​ദ​ന​യ്ക്കു പ​രി​ഹാ​രം ദൈ​നം​ദി​ന ശീ​ല​ങ്ങ​ളി​ൽ ത​ന്നെ​യു​ണ്ട്. ന​ടു​വേ​ദ​ന​യു​ടെ പ്ര​ധാ​ന കാ​ര​ണം പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ള​ല്ല, മ​റി​ച്ച് ന​ട്ടെ​ല്ലി​ന് അ​മി​ത സ​മ്മ​ർ​ദം ന​ൽ​കു​ന്ന ന​മ്മു​ടെ ചെ​റി​യ തെ​റ്റാ​യ ശീ​ല​ങ്ങ​ളാ​ണെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ.

ന​ട്ടെ​ല്ലി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ദി​വ​സ​വും പി​ന്തു​ട​രേ​ണ്ട അ​ഞ്ച് ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കുമ്പോൾ

മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ്ക്രീ​ൻ എ​പ്പോ​ഴും ക​ണ്ണി​ന്‍റെ നേ​രെ വ​രു​ന്ന​ത് ന​ട്ടെ​ല്ലി​നു ഗു​ണ​ക​ര​മാ​ണ്. താ​ഴ്ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ല മു​ന്നോ​ട്ട് കു​നി​യാ​നും ന​ട്ടെ​ല്ലി​ന്‍റെ താ​ഴ​ത്തെ ഭാ​ഗ​ത്ത് അ​മി​ത സ​മ്മ​ർ​ദ​മു​ണ്ടാ​കാ​നും കാ​ര​ണ​മാ​കും.

സ്ക്രീ​ൻ നേ​രെ വ​യ്ക്കു​ന്ന​തി​ലൂ​ടെ പേ​ശി​ക​ൾ​ക്ക് ആ​യാ​സം കു​റ​യു​ക​യും ചെ​യ്യും.

ഭാ​രം ഉ​യ​ർ​ത്തു​മ്പോ​ൾ

ഭാ​ര​മു​ള്ള വ​സ്തു​ക്ക​ൾ ഉ​യ​ർ​ത്തു​മ്പോ​ൾ അ​ര​ക്കെ​ട്ട് വ​ള​യ്ക്കാ​തെ മു​ട്ടു​ക​ളും ഇ​ടു​പ്പും ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഇ​ടു​പ്പ് വ​ള​ച്ച് ഭാ​രം ഉ​യ​ർ​ത്തു​ന്ന​തു വ​ഴി സ​മ്മ​ർ​ദം കാ​ലു​ക​ളി​ലെ​യും നി​തം​ബ​ത്തി​ലെ​യും വ​ലി​യ പേ​ശി​ക​ളി​ലേ​ക്കു മാ​റു​ക​യും ന​ട്ടെ​ല്ലി​ലെ ഡി​സ്കു​ക​ൾ​ക്ക് ആ​ഘാ​തം കു​റ​യ്ക്കു​ക​യും ചെ​യ്യും.

ന​ട​ക്ക​ണം ഇ​ട​വേ​ള​ക​ളി​ൽ

ഓ​ഫീ​സി​ലും മ​റ്റും തു​ട​ർ​ച്ച​യാ​യി ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ ഇ​ട​യ്ക്ക് എ​ഴു​ന്നേ​റ്റു ന​ട​ക്കു​ന്ന​ത് ശീ​ല​മാ​ക്ക​ണം. ദീ​ർ​ഘ​നേ​രം ഒ​രേ ഇ​രി​പ്പി​രി​ക്കു​ന്ന​ത് ര​ക്ത​യോ​ട്ടം കു​റ​യ്ക്കാ​നും പേ​ശി​ക​ൾ​ക്ക് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടാ​നും ഇ​ട​യാ​ക്കും.

ചെ​റി​യ ന​ട​ത്ത​മോ സ്ട്രെ​ച്ചിം​ഗോ ര​ക്ത​യോ​ട്ടം വ​ർ​ധി​പ്പി​ക്കു​ക​യും പേ​ശി​ക​ളു​ടെ മു​റു​ക്കം കു​റ​യ്ക്കു​ക​യും ചെ​യ്യും.

ഉ​റ​ക്കം ന​ല്ല മെ​ത്ത​യി​ൽ

ഉ​റ​ങ്ങു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ത്ത​യു​ടെ കാ​ര്യ​ത്തി​ലും ശ്ര​ദ്ധ വേ​ണം. മോ​ശം അ​വ​സ്ഥ​യി​ലു​ള്ള മെ​ത്ത രാ​ത്രി​യി​ൽ ന​ട്ടെ​ല്ലി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ ആ​കൃ​തി ന​ഷ്ട​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​കും.

ന​ട്ടെ​ല്ലി​ന് കൃ​ത്യ​മാ​യ സ​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന മെ​ത്ത ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ രാ​വി​ലെ അ​നു​ഭ​വ​പ്പെ​ടു​ന്ന ന​ടു​വേ​ദ​ന​യും ശ​രീ​ര​വേ​ദ​ന​യും ഒ​ഴി​വാ​ക്കാം.

ബ​ല​പ്പെ​ടു​ത്ത​ണം പേ​ശി​ക​ൾ‌

ന​ട്ടെ​ല്ലി​നു സ്ഥി​ര​ത ന​ൽ​കു​ന്ന​ത് വ​യ​റി​ലെ​യും ന​ടു​വി​ലെ​യും പേ​ശി​ക​ളാ​ണ്. വ്യാ​യാ​മം ചെ​യ്ത് പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്ത​ണം.

പേ​ശി​ക​ൾ​ക്കു ക​രു​ത്തു​ണ്ടാ​കു​ന്ന​ത് ഡി​സ്കു​ക​ൾ​ക്കും ലി​ഗ​മെ​ന്‍റു​ക​ൾ​ക്കു​മു​ള്ള സ​മ്മ​ർ​ദം കു​റ​യ്ക്കും.

International

എണ്ണവില തിരിഞ്ഞുകുത്തുന്നു; ഇറാന് ഉപരോധങ്ങളിൽ ഇളവ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ണ്ണ​​​പ്ര​​​തി​​​സ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തോ​​​ടെ ഇ​​​റാ​​​നുമേ​​​ലു​​​ള്ള ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ​​​ ക​​​ട​​​ത്തു​​​ന്ന ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളാ​​ണു പി​​​ൻ​​​വ​​​ലി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​തൊ​​​രു താ​​​ത്കാ​​​ലി​​​ക ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്ന സൂ​​​ച​​​ന​​​യും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

ലോ​​​ക​​​ത്തി​​​ലേ​​​ക്കു​​​ള്ള എ​​​ണ്ണ​​​യു​​​ടെ അ​​​ഞ്ചി​​​ലൊ​​​ന്നും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ഇ​​​റാ​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​മാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി​​​ക്കു പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ൻ അ​​​ടച്ച​​​തോ​​​ടെ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​പ​​​ണി​​​യി​​​ലേ​​​ക്കു വ​​​രാ​​​താ​​​വു​​​ക​​​യും വി​​​ല ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്തു. ഫെ​​​ബ്രു​​​വ​​​രി 28ന് ​​​അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം എ​​​ണ്ണ​​​വി​​​ല ഏ​​​താ​​​ണ്ട് 40 ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​മാ​​​ണ് ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം നേ​​​ര​​​ത്തേ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ളെ ഉ​​​പ​​​രോ​​​ധ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ ക​​​രു​​​ത​​​ൽ ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ള്ള എ​​​ണ്ണ വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഈ ​​​ര​​​ണ്ടു ന​​​ട​​​പ​​​ടി​​​ക​​​ളും വി​​​ല കു​​​റ​​​യാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ടാ​​​ങ്ക​​​റു​​​ക​​​ൾ​​​ക്കു കൂ​​​ടി ഇ​​​ള​​​വു ന​​​ല്കി​​​യ​​​ത്.

യു​​​എ​​​സ്, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്രേ​​​ത​​​ക​​​പ്പ​​​ലു​​​ക​​​ൾ എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ഴ​​​ഞ്ച​​​ൻ ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​ണ് റ​​​ഷ്യ​​​യും ഇ​​​റാ​​​നും എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധ​​​ന ഏ​​​റ്റ​​​വും ഗു​​​ണം ചെ​​​യ്ത​​​ത് റ​​​ഷ്യ​​​ക്കാ​​​ണ്.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം കു​​​റ​​​ച്ചു​​​കൂ​​​ടി എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള വ​​​ഴി​​​യാ​​​ണു റ​​​ഷ്യ​​​ക്കു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ, പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ​​​ക്ക് ഊ​​​ർ​​​ജാ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ‌ വീ​​​ണ്ടും റ​​​ഷ്യ​​​യെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ടു​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്നു. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ൾ റ​​​ഷ്യ​​​ൻ ആ​​​ശ്രി​​​ത​​​ത്വം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

ഇ​​​പ്പോ​​​ഴ​​​ത്തെ ഇ​​​ള​​​വു​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്കോ​​​ട്ട് ബെ​​​സ​​​ന്‍റ് പ​​​റ​​​ഞ്ഞു. ആ​​​ഗോ​​​ള ഊ​​​ർ​​​ജ വി​​​പ​​​ണി​​​യു​​​ടെ സ്ഥി​​​ര​​​ത ല​​​ക്ഷ്യ​​​മി​​​ട്ടു മാ​​​ത്ര​​​മാ​​​ണ് ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ഇ​​​ള​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

District News

ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക: അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ

തൃ​ശൂ​ർ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കാ​നു​ള്ള 286 മാ​സ​ത്തെ ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക​യ​ട​ക്ക​മു​ള്ള കോ​ടി​ക​ൾ തി​രി​കെ​ക്കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ വ​നി​താ​പ്ര​വ​ർ​ത്ത​ക​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വ​നി​താ​ഫോ​റം ക​ണ്‍​വീ​ന​ർ കെ.​എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എ​ൻ. സി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വ​നി​താ​ഫോ​റം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഇ.​എ​സ്. ഗി​രി​ജ, സി.​എ. അ​നീ​ഷ, ലി​ജി​ഷ, സ്മി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up