x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രൂ​​പ​​യ്ക്ക് ആ​​ശ്വാ​​സം


Published: May 21, 2026 11:12 PM IST | Updated: May 21, 2026 11:12 PM IST

മും​​ബൈ: താ​​ഴ്ച​​യി​​ൽ​​നി​​ന്ന് താ​​ഴ്ച​​യി​​ലേ​​ക്ക് പോ​​യി​​ക്കൊ​​ണ്ടി​​രു​​ന്ന രൂ​​പ​​യ്ക്ക് ആ​​ശ്വാ​​സം. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ 49 പൈ​​സ നേ​​ട്ട​​ത്തോ​​ടെ 96.37 എ​​ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ​​നി​​ന്നു കു​​റ​​ഞ്ഞ​​തും ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ല​​ഘൂ​​ക​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്ന സൂ​​ച​​ന​​ക​​ളും രൂ​​പ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് ക​​രു​​ത്താ​​യി. ഒ​​പ്പം റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ഇ​​ട​​പെ​​ട​​ലു​​ക​​ളും രൂ​​പ​​യ്ക്ക് താ​​ങ്ങാ​​യി.

സ​​മീ​​പ​​കാ​​ല ഭൗ​​മ​​രാ​​ഷ്‌ട്രീ​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം രൂ​​പ​​യ്ക്ക് നേ​​ട്ട​​മു​​ണ്ടെ​​ന്ന് വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു. എ​​ങ്കി​​ലും നി​​ക്ഷേ​​പ​​ക​​ർ നി​​ല​​വി​​ലു​​ള്ള ഭൗ​​മ​​രാ​​ഷ്ട്രീ​​യ ആ​​ശ​​ങ്ക​​ക​​ളും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന വ്യ​​തി​​യാ​​ന​​ങ്ങ​​ളും സ​​സൂ​​ക്ഷ്മം നി​​രീ​​ക്ഷി​​ച്ചു​​വ​​രു​​ക​​യാ​​ണ്.

ബു​​ധ​​നാ​​ഴ്ച രൂ​​പ​​യു​​ടെ ഒ​​രു വ​​ർ​​ഷ​​ത്തെ ഫോ​​ർ​​വേ​​ർ​​ഡ് വി​​പ​​ണി നി​​ര​​ക്ക് നി​​ർ​​ണാ​​യ​​ക​​മാ​​യ 100/യു​​എ​​സ് ഡോ​​ള​​ർ എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ൽ തൊ​​ട്ട​​താ​​യി വി​​ദേ​​ശ നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു. അ​​ടു​​ത്ത 12 മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​നി​​യും ഇ​​ടി​​യാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ക​​റ​​ൻ​​സി വി​​പ​​ണി ഇ​​തി​​ലൂ​​ടെ മു​​ൻ​​കൂ​​ട്ടി കാ​​ണു​​ന്ന​​തെ​​ന്ന് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 96.25ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. തു​​ട​​ക്ക​​ത്തി​​ൽ 96.05 നി​​ര​​ക്കി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു പി​​ന്നീ​​ടി​​ത് 96.60ലേ​​ക്ക് താ​​ഴ്ന്നു. ബു​​ധ​​നാ​​ഴ്ച രൂ​​പ​​യു​​ടെ മൂ​​ല്യം ച​​രി​​ത്ര​​ത്തി​​ലെ താ​​ഴ്ന്ന നി​​ര​​ക്കാ​​യ 96.95ൽ ​​എ​​ത്തി​​യി​​രു​​ന്നു. അ​​വ​​സാ​​നം 96.86 ​​എ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തു.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള വ്യാ​​പാ​​ര​​ത്തി​​ൽ ഡോ​​ള​​ർ സൂ​​ചി​​ക 0.22 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 99.30ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Tags : Rupee relief doller

Recent News

Corehub Up