x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​റ്റ​യു​മാ​യി ച​ർ​ച്ച ന​ട​ന്നു: മന്ത്രി കുഞ്ഞാലിക്കുട്ടി

വെബ്ഡെസ്ക്
Published: July 18, 2026 11:25 PM IST | Updated: July 18, 2026 11:25 PM IST

മ​​ന്ത്രി പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി

കോ​​ഴി​​ക്കോ​​ട്: ടാ​​റ്റ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞ​​ത് ക​​ള്ള​​മ​​ല്ലെ​​ന്ന് മ​​ന്ത്രി പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി.

ടാ​​റ്റ പ്ര​​തി​​നി​​ധി​​ക​​ൾ ത​​ങ്ങ​​ളെ വ​​ന്നു ക​​ണ്ടി​​രു​​ന്നു​​വെ​​ന്നും മു​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന ടാ​​റ്റ​​യു​​ടെ പ്രോ​​ജ​​ക്ടി​​ന്‍റെ തു​​ട​​ർ​​ച്ച​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​യി​​രു​​ന്നു ച​​ർ​​ച്ച​​യെ​​ന്നും ജൂ​​ൺ 29നാ​​ണ് ച​​ർ​​ച്ച ന​​ട​​ന്ന​​തെ​​ന്നും അ​​തി​​ൽ പു​​രോ​​ഗ​​തി​​യു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ടാ​​റ്റ സ​​ന്ദ​​ർ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി ക​​ള്ളം പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നും ആ​​കെ നി​​ക്ഷേ​​പ​​ത്തു​​ക​​യെ​ക്കു​​റി​​ച്ചാ​​ണ് മു​​ഖ്യ​​മ​​ന്ത്രി പ​​റ‍​ഞ്ഞ​​തെ​​ന്നും കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ടാ​​റ്റ പ​​തി​​നാ​​യി​​രം കോ​​ടി​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം സം​​ബ​​ന്ധി​​ച്ച വി​​വാ​​ദ​​ത്തി​​ലാ​​ണ് വ്യ​​വ​​സാ​​യ മ​​ന്ത്രി​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

Tags : MinisterKunhalikutty Discussions Tata Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up