Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിൽ ഓടിനടന്ന് എല്ലാ അംഗങ്ങൾക്കും കൈ കൊടുത്തു കുശലാന്വേഷണം നടത്തിയാണ് മന്ത്രിമാരായ വി. അബ്ദുറഹ്മാനും കെ.ബി. ഗണേഷ് കുമാറും 15-ാം കേരള നിയമസഭയോടു വിടപറഞ്ഞത്. നടൻകൂടിയായ എം. മുകേഷാകട്ടെ നിയമസഭയിൽ വൈകിയെത്തി എല്ലാവർക്കും കൈകൊടുത്തും ടാറ്റാ പറഞ്ഞും മടങ്ങി.
15-ാം കേരള നിയമസഭയിൽ അംഗങ്ങളെല്ലാം ഇന്നലെ ഒരു വിടപറയൽ മൂഡിലായിരുന്നു. എല്ലാവരും പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും വിടപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുമെന്ന് ഉറപ്പുള്ളവർ മത്സരഗോദയിൽ കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
സാധാരണ അവസാന ദിവസം ഗ്രൂപ്പു ഫോട്ടോ പതിവുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ പുതുയുഗ യാത്രയിലായതിനാൽ ഇന്നലെ ഇതുണ്ടായില്ല. 15-ാം കേരള നിയമസഭയിലെ അംഗങ്ങളെല്ലാം ചേർന്ന് 2024 ജൂണിലെ സെഷനിൽ ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു.
പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷാഫി പറന്പിലും കെ. രാധാകൃഷ്ണനും എംപിമാരായിരുന്നു. ഇവർകൂടി ഉൾപ്പെട്ട ഗ്രൂപ്പ് ഫോട്ടോയാണ് അന്ന് എടുത്തത്. പിന്നീട് സഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ(പാലക്കാട്), യു.ആർ. പ്രദീപ് (ചേലക്കര), ആര്യാടൻ ഷൗക്കത്ത് (നിലന്പൂർ) എന്നിവരുടെ ഫോട്ടോ 15-ാം കേരള നിയമസഭയുടെ ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലെ അവസാന പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ ഇന്നലെ മുതിർന്ന അംഗം കെ. ബാബുവായിരുന്നു പ്രതിപക്ഷ നേതൃനിരയെ നയിച്ചത്. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് അറിയിച്ച കെ.ബാബുവിനു നിയമസഭയിൽനിന്നു ലഭിച്ചത് വീരോചിത വിടവാങ്ങൽ. മൂന്നു പതിറ്റാണ്ടോളം നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചു.
Business
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് കമ്പനി വിപണി അനുബന്ധ വളർച്ചയും ലൈഫ് കവറും നൽകുന്ന ടാറ്റ എഐഎ മൾട്ടിക്യാപ് ഓപ്പർച്യൂണിറ്റീസ് ഫണ്ടും പെൻഷൻ ഫണ്ടും അവതരിപ്പിച്ചു. റിസ്ക് കുറച്ച് വളർച്ചയിൽ പങ്കാളികളാകാൻ നിക്ഷേപകരെ സഹായിക്കുന്നവയാണ് ഈ ഫണ്ടുകള്.
രണ്ട് ഫണ്ടുകളും ഇന്നുമുതൽ 31 വരെയുള്ള ന്യൂ ഫണ്ട് ഓഫർ (എൻഎഫ്ഒ) കാലയളവിൽ യൂണിറ്റിന് 10 രൂപ എന്ന പ്രാരംഭവിലയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ പേരുകേട്ട ടാറ്റാ സിയറ പ്രീമിയം മിഡ് എസ്യുവിയായി വിപണിയിലെത്തുന്നു. 11.49 ലക്ഷം രൂപയാണ് പ്രാംരംഭ എക്സ് ഷോറൂം വില. ഡിസംബര് 16ന് ബുക്കിംഗ് ആരംഭിക്കും. സുരക്ഷയുടെ കാര്യത്തിൽ കിടിലനാണ് സിയറ എന്നു കന്പനി പറയുന്നു. ടാറ്റ നെക്സോൺ, പഞ്ച് തുടങ്ങിയവയിൽ ഇഴ ചേർത്ത സുരക്ഷ സിയറയിൽ എത്തുന്പോൾ പുതിയ തലത്തിൽ ഉറപ്പാക്കുകയാണ് ടാറ്റ. അതിനായി പുതിയ രണ്ടു സിയറ എസ്യുവികൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് പരീക്ഷണം നടത്തിയതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. മറ്റു വസ്തുക്കളിൽ ഇടിപ്പിച്ചു പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിപ്പിച്ചു സുരക്ഷാപരിശോധന ആദ്യമാണെന്നു ടാറ്റ പറയുന്നു.
ഡിസൈനിലും പ്രവര്ത്തനക്ഷമതയിലും മികവും പുതുമയും ഉറപ്പാക്കിയാണ് ടാറ്റാ സിയറയുടെ രണ്ടാം വരവ്. 1.5 ഹൈപീരിയന് ടിജിഡിഐ പവര്ഫുള് 4-സിലിണ്ടര്, 160 പിഎസ് പവര്, 255 എന്എം ടോര്ക്ക്, ഹൈപ്പര്ക്വയറ്റ് റൈഡ്, വേരിയബിള് ജിയോമെട്രി ടര്ബോ ചാര്ജര് പോലുള്ള അഡ്വാന്സ്ഡ് ഹൈപ്പര്ടെക് സാങ്കേതിക വിദ്യകള് എന്നിവ പുതിയ മോഡലിന്റെ സവിശേഷതയാണ്.
ഉയര്ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങള്, മികച്ച സാങ്കേതികവിദ്യ, സുരക്ഷ എന്നിവ പുതിയ മോഡലില് ഉറപ്പാക്കിയിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര് വെഹിക്കിള്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു. പ്രചോദനമാകുന്ന പുതുമകളും ആകർഷക രൂപകല്പനയും ഉള്പ്പെടെ പ്രീമിയം അനുഭവമാണ് ടാറ്റാ സിയറ നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15 മുതല് വാഹനത്തിന്റെ വിതരണം തുടങ്ങും.