കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: മെട്രോയുടെ നോണ്‍ഫെയര്‍ റവന്യു പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) കൊച്ചി കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
കെഎംആര്‍എലും ഐഐഎം കോഴിക്കോടും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ഡ് ടു സ്യൂട്ട് മാതൃകയിലാണ് കാമ്പസ് പ്രവര്‍ത്തിക്കുന്നത്.
62,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഏഴു നിലകളിലുമായുള്ള കാമ്പസ് എറണാകുളം ജില്ലയിലെ ഏറ്റവും ഉയരമുള്ള വിദ്യാഭ്യാസ സമുച്ചയങ്ങളില്‍ ഒന്നാണ്.
ചടങ്ങില്‍ ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രഫ. ദേബാശിഷ് ചാറ്റര്‍ജി, കെഎംആര്‍എല്‍ ചീഫ് എന്‍ജിനിയര്‍മാരായ വിനു സി. കോശി, ടി.സി. ജോണ്സണ്, ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. മുരളി കൃഷ്ണന്, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ പി.സി. സീന, ആര്. രഞ്ജിനി, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ കെ.എം. ജിജിമോന്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പോള്‍ കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : CUSAT MetroStation IIM Kochi campus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews