x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല ദു​രി​താ​ശ്വാ​സ ശേ​ഖ​ര​ണ കേ​ന്ദ്രം ശ്രീ​നാ​രാ​യ​ണ കോ​ളജി​ല്‍ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 7, 2026 02:02 AM IST | Updated: August 7, 2026 02:02 AM IST

ജി​കെ​പി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഷി​ബു റാ​വു​ത്ത​ര്‍  പ്ര​ഫ. ഡോ. ​എ​സ്. ലൈ​ജു​വി​ന് കൈ​മാ​റുന്നു.

കൊ​ല്ലം: മ​ഴ​ക്കെ​ടു​തി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ദു​രി​താ​ശ്വാ​സ സാ​ധ​ന ശേ​ഖ​ര​ണ കേ​ന്ദ്രം കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​ഹാ​യ​സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി.

ജി​ല്ലാ​ത​ല ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ (ജി​കെ​പി​എ ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു. കോ​ള​ജ് കാമ്പ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു റാ​വു​ത്ത​ര്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ള്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​എ​സ്. ലൈ​ജു​വി​ന് കൈ​മാ​റി.

യോ​ഗ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​ജെ. അ​ര്‍​ച്ച​ന, ഡോ. ​എ​ന്‍. ശ്രു​തി, ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ റ​സാ​ക്ക്,ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി അ​ല​ക്‌​സാ​ണ്ട​ര്‍ സെ​ബാ​സ്റ്റ്യ​ന്‍, റാ​വു​ത്ത​ര്‍ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ നൗ​ഷ​ര്‍ റാ​വു​ത്ത​ര്‍, കേ​ര​ള സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​ന ക​ട​പ്പാ​ക്ക​ട നി​ല​യം വാ​ര്‍​ഡ​ന്‍ എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​കു​മാ​ര്‍, അ​ഭി​ഷേ​ക്, ഡോ. ​അ​ശ്വ​തി ച​ന്ദ്ര​ഭാ​നു, എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

 

 

Tags : Nattuvishesham Local News Relief Sree Narayana College

Recent News

Corehub Up