x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ര്‍​പ​സ് ഫ​ണ്ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: October 13, 2026 10:55 PM IST | Updated: October 13, 2026 10:55 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ജി​ല്ലാ​ത​ല പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​നസ​മി​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പു​ക​ളു​ടെ 2026-27 വ​ര്‍​ഷ​ത്തെ കോ​ര്‍​പ​സ് ഫ​ണ്ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് അം​ഗീ​കാ​രം ന​ല്‍​കി.​

പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പി​ന്‍റെ 82 ല​ക്ഷം രൂ​പ​യു​ടെ​യും പ​ട്ടി​കവ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ക്യാ​പ്പി​റ്റ​ല്‍ ഹെ​ഡി​ല്‍ 1.56 കോ​ടി​യു​ടെ​യും റ​വ​ന്യു ഹെ​ഡി​ല്‍ 1.55 കോ​ടി​യു​ടെ​യും സം​സ്ഥാ​ന ത​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യു​ള്ള 3.85 കോ​ടി​യു​ടെ​യും കോ​ര്‍​പ​സ് ഫ​ണ്ട് പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​മ്മി​റ്റി പ​രി​ഗ​ണി​ച്ചു. ​

ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ണി​മേ​ഖ​ല, പ​ഞ്ചാ​യ​ത്തം​ഗം പി.​എ. സ​ജി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​ര്‍ ഡോ.​പി. പ്ര​വീ​ണ്‍, വി​വി​ധ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews Fund

Recent News

Corehub Up