x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം-പാ​ലാ ചെ​യി​ൻ സ​ർ​വീ​സ് ഇ​ഴ​യു​ന്നു

വെബ് ഡെസ്ക്
Published: October 13, 2026 11:53 PM IST | Updated: October 13, 2026 11:53 PM IST

പ്രതീകാത്മക ചിത്രം

വൈക്കം: വൈ​ക്കം - പാ​ലാ റൂ​ട്ടി​ൽ രൂ​ക്ഷ​മാ​കു​ന്ന യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വൈ​ക്കം - പാ​ലാ ചെ​യി​ൻ സ​ർ​വീ​സി​ൽ ഇ​രു ബ​സ്‌​സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നാ​യി അ​ഞ്ചു ബ​സു​ക​ൾ വീ​ത​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഒ​രു ബ​സ് ഒ​രു ദി​വ​സം എ​ട്ട് ട്രി​പ്പ് നടത്തും. ഇ​രു സ്‌​റ്റേ​ഷ​നി​ൽനി​ന്നു​മാ​യി 20 മി​നി​റ്റ് ഇ​ട​വി​ട്ട് 40 ട്രി​പ്പു​ക​ളാ​ണ് ന​ട​ന്നുവ​രു​ന്ന​തെ​ങ്കി​ലും വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷം പാ​ല​യി​ൽനി​ന്നു വൈ​ക്ക​ത്തേ​ക്ക് വ​രാ​ൻ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടിവ​രു​ന്ന​താ​യി യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. വൈ​ക്ക​ത്തു​നി​ന്ന് രാ​വി​ലെ 5.40നാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഒന്നര മ​ണി​ക്കൂ​റി​ന​കം പാ​ലാ​യി​ലെ​ത്തു​ന്നു​ണ്ട്.

അ​തേ സ​മ​യം പാ​ലാ​യി​ൽ നി​ന്ന് ബ​സു​ക​ൾ എ​ല്ലാ സ്റ്റോ​പ്പു​ക​ളി​ലും നി​ർ​ത്തുന്നതി​നാ​ൽ 45 മി​നി​റ്റോ​ളം ബ​സ് വൈ​കി​യാ​ണ് സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. ബ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് വൈ​ക്കം - പാ​ല ചെ​യി​ൻ സ​ർ​വീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്കി യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ വ​കു​പ്പ് മ​ന്ത്രി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News DeepikaNews chain service

Recent News

Corehub Up