x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ-​കോ​ഴാ റോ​ഡ് വി​ക​സി​പ്പി​ക്ക​ണം

വെബ് ഡെസ്ക്
Published: October 14, 2026 01:01 AM IST | Updated: October 14, 2026 01:01 AM IST

പാ​ലാ: ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം 18നു ​തു​റ​ക്കു​ന്ന​തോ​ടെ തു​റ​വൂ​ർ-​പ​മ്പ പാ​ത​യു​ടെ ഭാ​ഗ​മാ​യ പാ​ലാ-​കോ​ഴാ റോ​ഡ് വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന തു​റ​വൂ​ർ-​പ​മ്പ പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ പാ​ലാ-​കോ​ഴാ റോ​ഡ് വി​ക​സ​ന​മെ​ന്ന വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ആ​വ​ശ്യം ന​ട​പ്പാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

തു​റ​വൂ​രി​ല്‍​നി​ന്നു തൈ​ക്കാ​ട്ടു​ശേ​രി, ഉ​ദ​യ​നാ​പു​രം, വൈ​ക്കം, ക​ടു​ത്തു​രു​ത്തി, കാ​പ്പു​ന്ത​ല, കു​റ​വി​ല​ങ്ങാ​ട്, മ​ര​ങ്ങാ​ട്ടു​പി​ള്ളി, പാ​ലാ, പൈ​ക, പൊ​ന്‍​കു​ന്നം, എ​രു​മേ​ലി വ​ഴി പ​മ്പ​യി​ലെ​ത്തു​ന്ന തു​റ​വൂ​ർ-​പ​മ്പ പാ​ത വി​ഭാ​വ​നം ചെ​യ്തി​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി. പാ​ത​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യ തു​റ​വൂ​ർ-​തൈ​ക്കാ​ട്ടു​ശേ​രി പാ​ലം 2015ല്‍ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടാ​മ​ത്തെ പാ​ല​മാ​യ മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം 18നു ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കും. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ യാ​ത്രാ​സ​മ​യം കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും തു​റ​വൂ​ർ-​പ​മ്പ പാ​ത സ​ഹാ​യ​ക​മാ​കും. പാ​ത​യു​ടെ ഭാ​ഗ​മാ​യ പാ​ലാ-​കോ​ഴാ റോ​ഡി​ന്‍റെ വീ​തി വ​ര്‍​ധി​പ്പി​ച്ച് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല. റോ​ഡി​ന്‍റെ വീ​തി വ​ര്‍​ധി​പ്പി​ക്കാ​നും വ​ള​വു​ക​ള്‍ നി​വ​ര്‍​ത്താ​നും ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. റോ​ഡി​ല്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും ഓ​ട​ക​ളി​ല്ല. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളു​ടെ വി​ക​സ​ന​ത്തി​നൊ​പ്പം റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും തെ​രു​വു​വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കു​ക​യും വേ​ണം.

കോ​ഴാ​യി​ലെ സ​യ​ന്‍​സ് സി​റ്റി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​ര്‍​ക്കും റോ​ഡ് വി​ക​സ​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം, ക​ട​പ്പാ​ട്ടൂ​ര്‍ ക്ഷേ​ത്രം, കു​റ​വി​ല​ങ്ങാ​ട് പ​ള്ളി ഉ​ള്‍​പ്പെ​ടെ തീ​ര്‍​ഥാ​ട​ന ടൂ​റി​സ​ത്തി​നും പാ​ത​യു​ടെ വി​ക​സ​നം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. ഇ​ല്ലി​ക്ക​ല്‍​ക്ക​ല്ല്, ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര റോ​ഡ് വി​ക​സ​ന​ത്തോ​ടെ എ​ളു​പ്പ​ത്തി​ലാ​കും. കാ​ര്‍​ഷി​ക, വ്യാ​പാ​ര മേ​ഖ​ല​ക​ള്‍​ക്കും പാ​ത ഉ​ണ​ര്‍​വേ​കും.

പാ​ലാ മു​ത​ല്‍ കോ​ഴാ വ​രെ​യു​ള്ള റോ​ഡി​ല്‍ ഏ​താ​നും വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തു​ക​യും ബി​എം ബി​സി ടാ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്ത​തൊ​ഴി​ച്ചാ​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളൊ​ന്നും ത​ന്നെ ന​ട​ത്തി​യി​ട്ടി​ല്ല. ഒ​ട്ടേ​റെ വ​ള​വു​ക​ളും വീ​തി​ക്കു​റ​വു​മു​ള്ള റോ​ഡി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. റോ​ഡി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ച്ചു നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. പാ​ലാ​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ന് ആ​ക്കം കൂ​ട്ടു​ന്ന നി​ര്‍​ദി​ഷ്ട എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് ഹൈ​വേ പാ​ലാ കോ​ഴാ റോ​ഡി​ലൂ​ടെ ആ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up