x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്താം​കോ​ട്ട സി​വി​ൽ സ്റ്റേ​ഷ​ൻ നിർമാണം പൂ​ർ​ത്തീ​ക​രി​ച്ചി​ല്ല; മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി

വെബ് ഡെസ്ക്
Published: October 14, 2026 01:52 AM IST | Updated: October 14, 2026 01:52 AM IST

പ്രതീകാത്മക ചിത്രം

ശാ​സ്താം​കോ​ട്ട : ശാ​സ്താം​കോ​ട്ട​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം. ഇ​ന്നോ നാ​ള​യോ ഉ​ത്ത​ര​വ് വ​ന്നേ​ക്കും.

പി​ഡ​ബ്ല്യു​ഡി കെ​ട്ടി​ട​വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ശാ​സ്താം​കോ​ട്ട അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, അ​സി. എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി വ​രു​ന്ന​ത്. മൂ​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ലു​ൾ​പ്പെ​ടു​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് ന​ട​പ​ടി​യി​ലേ​ക്കു ന​യി​ച്ച​ത്. സം​സ്ഥാ​ന​ത്താ​കെ ഇ​ത്ത​ര​ത്തി​ൽ 40 പ്ര​വൃ​ത്തി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. അ​തി​ൽ 39 എ​ണ്ണ​വും പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും നാ​ൽ​പ്പ​താ​മ​ത്തെ അ​ഭി​മാ​ന​പ​ദ്ധ​തി​യാ​യി ക​രു​തി​യി​രു​ന്ന ശാ​സ്താം​കോ​ട്ട സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഈ ​അ​വ​സ്ഥ മു​ന്നി​ൽ​ക്ക​ണ്ട് ഉ​ല്ലാ​സ് കോ​വൂ​ർ എം​എ​ൽ​എ, പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് പ​ണി സ​മ​യ​ബ​ദ്ധ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി.

എ​ന്നി​ട്ടും കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി​ല്ല. അ​തോ​ടെ സ​ർ​ക്കാ​രി​നും നാ​ണ​ക്കേ​ടാ​യി. പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി​ത​ന്നെ അ​തി​ലു​ള്ള അ​തൃ​പ്തി പ​ര​സ്യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.
എ​ന്നാ​ൽ ക​ടു​ത്ത ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ന്ത്രി​യു​ടെ മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ക​രാ​ർ ക​മ്പ​നി​യു​ടെ മെ​ല്ലെ​പ്പോ​ക്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്ക​രു​തെ​ന്ന കാ​ര​ണ​മാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.

ബ​ജ​റ്റ്‌ വി​ഹി​ത​മാ​യ 12.69 കോ​ടി രൂ​പ​യാ​ണ് കെ​ട്ടി​ട​ത്തി​ന് അ​നു​വ​ദി​ച്ച​ത്. 2024 മാ​ർ​ച്ചി​ൽ ക​ല്ലി​ട്ട് പ​ണി തു​ട​ങ്ങി. അ​ഞ്ചു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ മൂ​ന്നു നി​ല​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

2025 അ​വ​സാ​ന​മോ 2026 ആ​ദ്യ​മോ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി​രു​ന്നു തീ​രു​മാ​നം. അ​താ​യ​ത് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പും ല​ക്ഷ്യം​വ​ച്ചു. അ​തി​ന് ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് എം​എ​ൽ​എ പ​ല​ത​വ​ണ നി​ർ​ദേ​ശ​വും ന​ൽ​കി. എ​ന്നാ​ൽ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

ര​ണ്ടോ മൂ​ന്നോ പ​ണി​ക്കാ​ർ​നി​ന്ന് ചെ​യ്യാ​വു​ന്ന​ത് ചെ​യ്തു. വ​ർ​ഷം ര​ണ്ടു ക​ഴി​ഞ്ഞി​ട്ടും പ​ണി ഇ​ഴ​ഞ്ഞു​ത​ന്നെ. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ തോ​ൽ​ക്കു​ന്ന​തി​ന് അ​തു​മൊ​രു കാ​ര​ണ​മാ​യി. എ​ന്നി​ട്ടും ച​ല​ന​മു​ണ്ടാ​യി​ല്ല. ഈ ​മെ​ല്ലെ​പ്പോ​ക്കാ​ണ് ഒ​ടു​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​സ്‌​പെ​ൻ​ഷ​നി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യ​ത്. ശാ​സ്താം​കോ​ട്ട​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഓ​ഫിസു​ക​ളും ഒ​രി​ട​ത്ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

Tags : Nattuvishesham District News DeepikaNews Sasthamkotta

Recent News

Corehub Up