x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലോ​വ​ർ ലീഫ് മോഡൽ റോഡ്: സ​ർ​വേ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 03:01 AM IST | Updated: October 14, 2026 03:01 AM IST

ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​നാ​യി എ​ത്തി​യ റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട​ഞ്ഞ​പ്പോ​ൾ.

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബൈ​പ്പാ​സും റി​ംഗ് റോ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ​ത​ല​ക്കോ​ട് ജം​ഗ്ഷ​നി​ൽ ക്ലോ​വ​ർ ലീ​ഫ് മാ​തൃ​ക​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള ഭൂ​മി​യേ​റ്റ​ട​ക്കി​നു വേ​ണ്ടി​യു​ള്ള ആ​ദ്യ​പ​ടി​യാ​യ സ​ർ​വേ ന​ട​പ​ടി​ക​ൾ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ​ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ സ​ർവേ ന​ട​പ​ടി​ക​ളാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച​ത്.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നെ ക്കുറി​ച്ചു​ള്ള നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കും വ​സ്തു​വും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള പാ​ക്കേ​ജി​നെ കു​റി​ച്ചുള്ള ച​ർ​ച്ച യും ന​ട​ത്തി​യ​തി​നു​ശേ​ഷം തു​ട​ർ സ​ർ​വേ ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നു റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി ത​ല​ക്കോ​ട് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.വി. അ​ഭി​ലാ​ഷും ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ​നി​യ​ടി​മ ജോ​ണും അ​റി​യി​ച്ചു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കൗ​ൺ​സി​ല​ർ ല​തി​ക കു​മാ​രി, കെ. ​ബി​നു, ഡോ.​ ഷാ​ജി കു​ട്ടി, ജ്യോ​തി​രാ​ജ് സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. റിം​ഗ് റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തുനി​ന്ന് 60 ഏ​ക്ക​റോ​ളം ഭൂ​മി ഏ​റ്റെ​ടു​ക്ക​ലാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യം.

Tags : Nattuvishesham District News DeepikaNews halted

Recent News

Corehub Up