x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​ക്കാ​ർ​ക്കു മൂ​ട്ട​ക​ടി;​ വി​മാ​നം റ​ദ്ദാ​ക്കി

വെബ്ഡെസ്ക്
Published: October 14, 2026 02:26 AM IST | Updated: October 14, 2026 02:26 AM IST

റോം: ​യാ​ത്ര​ക്കാ​ർ​ക്കു മൂ​ട്ട​ക​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​നം റ​ദ്ദാ​ക്കി. ഓ​സ്ട്രേ​ലി​യ​യി​ലെ ക്വാ​ണ്ട​സ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ റോം-പെ​ർ​ത്ത് വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ​നി​ന്ന് ഇ​റ്റ​ലി​യി​ലെ റോ​മി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച എ​ത്തി​യ യാ​ത്ര​ക്കാ​ർ വി​മാ​നത്തി​ലെ സീ​റ്റി​ൽ മൂ​ട്ട​ക​ടി​യേ​റ്റ​താ​യി പ​രാ​തി​പ്പെ​ട്ടു. ചി​ല​ർ​ക്ക് വൈ​ദ്യ​സ​ഹാ​യം തേ​ടി. ഇ​തേ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച റോ​മി​ൽ​നി​ന്ന് പെ​ർ​ത്തി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന ഈ ​വി​മാ​നം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക് മ​റ്റു വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റും അ​തു​വ​രെ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി. പ​ക്ഷേ പു​തി​യ വി​മാ​ന​ത്തി​നാ​യി യാ​ത്ര​ക്കാ​ർ​ക്ക് 48 മ​ണി​ക്കൂ​ർ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

വി​മാ​നം ന​ല്ല​പോ​ലെ വൃ​ത്തി​യാ​ക്കാ​ൻവേ​ണ്ടി​യാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് അ​റി​യി​പ്പ്. ബോ​യിം​ഗ് ക​ന്പ​നി നി​ർ​മി​ച്ച ഡ്രീം​ലൈ​ന​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഈ ​വി​മാ​നം പ​തി​വാ​യി ശു​ചി​യാ​ക്കാ​റു​ണ്ടെ​ന്നും 50 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ അ​ണു​വി​മു​ക്ത​മാ​ക്കാ​റു​ണ്ടെ​ന്നു​മാ​ണ് ക്വാ​ണ്ട​സ് അ​റി​യി​ച്ച​ത്.

Tags : Deepika DeepikaNewspaper BreakingNews Passengers bitten bedbugs

Recent News

Corehub Up