x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'നാടു വിട്ടാലും ശീലം മറക്കില്ല'; ബ​ഹി​രാ​കാ​ശത്തു തലകുത്തിനിന്നു വ്യാ​യാ​മം, വീഡിയോ പങ്കുവച്ച് അനിൽ മേനോൻ

റിസെർച്ച് ഡെസ്‌ക്
Published: October 13, 2026 07:07 PM IST | Updated: October 13, 2026 07:07 PM IST

ബഹിരാകാശത്തു വ്യായാമം ചെയ്യുന്ന അനിൽ മേനോൻ.

'നാടു വിട്ടാലും ശീലം മറക്കില്ല', ഇക്കാര്യത്തിൽ അനിൽ മേനോന് ഒട്ടും വിട്ടുവീഴ്ചയില്ല! ശരീരവും മനസും ഊർജസ്വലമാക്കാൻ വ്യായാമം അനിവാര്യമാണെന്ന് അദ്ദേഹത്തിനറിയാം. കരയിലാണെങ്കിലും ബഹിരാകാശത്താണെങ്കിലും മലയാളിവേരുകളുള്ള നാസയുടെ ബഹിരാകാശയാത്രികനു വ്യായാമം നിർബന്ധം. ഇപ്പോൾ അനിൽ മേനോൻ അ​ന്താ​രാ​ഷ്‌ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐഎസ്എസ്) നിന്നു പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം. ബ​ഹി​രാ​കാ​ശനി​ല​യ​ത്തി​ൽ ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ വ്യാ​യാ​മം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്, അതും തലകുത്തിനിന്ന്..!

ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ ശാ​രീ​രി​ക​ക്ഷ​മ​ത നി​ല​നി​ർ​ത്താ​ൻ കഠിനമായ വ്യായാമം നിർബന്ധമാണ്. വ്യാ​യാ​മം മു​ട​ങ്ങി​യാ​ൽ ശ​രീ​ര​ത്തി​നുണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും അ​നി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​. ശ​രി​യാ​യ രീ​തി​യി​ൽ വ്യാ​യാ​മം ചെ​യ്തി​ല്ലെ​ങ്കി​ൽ മാ​സ​ത്തി​ൽ ഏ​ക​ദേ​ശം മൂന്നു ശതമാനം വ​രെ ബോൺ മാസ് ന​ഷ്ട​പ്പെ​ടാ​മെ​ന്ന് അ​ദ്ദേ​ഹം പറയുന്നു. കൂ​ടാ​തെ ശ​രീ​ര​ഭാ​ര​വും പേ​ശി​ക​ളു​ടെ അ​ള​വും പത്തു മു​ത​ൽ പതിനഞ്ചു വ​രെ കു​റ​യാ​നും കാരണമാകും.

വ്യാ​യാ​മ​മു​റ​ക​ളി​ൽ ത​നി​ക്കു പ്ര​ചോ​ദ​ന​മാ​യ​വ​രെ​യും അനിൽ ഓർമിച്ചു. ത​ന്നെ പു​തി​യ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു ന​യി​ച്ച സു​ഹൃ​ത്തും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന നേ​വി ക്യാ​പ്റ്റ​ൻ ജാ​ക്ക് ഹാ​ത്‌​വേ​യെക്കുറിച്ചും അ​ദ്ദേ​ഹം പറഞ്ഞു. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഏ​തു പ്ര​തി​സ​ന്ധി​യെ​യും നേ​രി​ടാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ശൈ​ലി​യാ​ണ് ഹാ​ത്‌​വേ ത​നി​ക്കു പ​ക​ർ​ന്നു​ന​ൽ​കി​യ​തെ​ന്നും അനിൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​നു​ഷ്യർ ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത അവസ്ഥയിൽ ജീ​വി​ക്കു​മ്പോ​ൾ നേ​രി​ടു​ന്ന പ്രതിസന്ധികളും, അ​തു മറികടക്കാൻ നടത്തുന്ന ക​ഠി​ന പ​രി​ശ്ര​മ​ങ്ങ​ളുമാണു ​ദൃശ്യങ്ങളിലുള്ളത്.

Tags : International AstronautAnilMenon ISS NASA

Recent News

Corehub Up