x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഭി​ക്ഷ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യി

വെബ് ഡെസ്‌ക്
Published: October 13, 2026 07:04 PM IST | Updated: October 13, 2026 07:04 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മൂ​ല​ത്ത​റ​യി​ൽ ഭി​ക്ഷ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യി. മ​രി​ച്ച​യാ​ളെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ശ​നി​യാ​ഴ്ച​യാ​ണ് മൂ​ല​ത്ത​റ ഡാ​മി​ന് സ​മീ​പ​ത്തെ ക​ളു​ഷാ​പ്പി​ന് അ​ടു​ത്തെ കു​റ്റി​കാ​ട്ടി​ൽ നി​ന്ന് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ‌

തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യ​ത്.

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ലം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

Tags : Palakkad Crime Police FIR ColdCase

Recent News

Corehub Up