പി. രാജീവ്
തിരുവനന്തപുരം: നെടുമ്പാശേരിയിൽ മിനി കൂപ്പറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലിസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. കേസിൽ പ്രതി സുഹൈലിനെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നതായി രാജീവ് ആരോപിച്ചു.
ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും പൊലിസ് പ്രതിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്നും എഫ്ഐആര്‍ ഇടാന്‍ കൂടുതല്‍ സമയം എടുത്തുവെന്നും പി. രാജീവ് പറഞ്ഞു. കേസിലെ പ്രതി ആരാണെന്ന് അറിഞ്ഞിട്ടും പേര് പരാമര്‍ശിക്കാന്‍ പൊലിസ് തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന് വ്യക്തമാണ്. പ്രതി തന്നെ അത് സമ്മതിക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് ആരൊക്കെയോ ഇടപെട്ടിട്ടുണ്ടെന്ന് മരണപ്പെട്ടവരുടെ കുടുംബം പറയുന്നുണ്ട്. ആദ്യം മദ്യം വിറ്റ ബാറുകാരെ ശരിയാക്കും എന്നാണ് പറഞ്ഞതെന്നും രാജീവ് പറഞ്ഞു.
കേരള പൊലിസ് വേറെ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാരണവശാലും കൊലപാതകിയെ രക്ഷപ്പെടാന്‍ അനുവദിക്കാന്‍ പാടില്ല. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഈ കേസില്‍ എന്തെല്ലാം സ്വാധീനങ്ങളുണ്ടെന്ന് വ്യക്തമാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
Tags : PRajeev CPM KeralaPolice NewsUpdate Headlines