പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തി. ആകെയുള്ള 44 സീറ്റുകളിൽ 38 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ആധിപത്യം ഉറപ്പിച്ചത്. പ്രതിപക്ഷമായ കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടിയപ്പോൾ ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.
മത്സരിച്ച 32 സീറ്റുകളിലും ആം ആദ്മി പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിക്കാൻ എഎപിക്ക് കഴിഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. ഭരണം നിലനിർത്തിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് സീറ്റുകൾ ബിജെപിക്ക് കുറഞ്ഞു.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയ കോൺഗ്രസ് ഇത്തവണ അഞ്ച് സീറ്റുകൾ നേടി നില മെച്ചപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് ഗാന്ധിനഗർ.
Tags : Gandhinagar Election BJP Victory Gujarat Gandhinagar Municipal Corporation Election Results Congress Aam Aadmi Party