x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​യി​ൽ ഡ്യൂ​ട്ടി​ക്കി​ടെ എ​എ​സ്ഐ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 13, 2026 03:25 PM IST | Updated: October 13, 2026 03:25 PM IST

എ.​ജി. സു​നി​ൽ​കു​മാ​ർ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ഡ്യൂ​ട്ടി​ക്കി​ടെ എ​എ​സ്ഐ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് കാ​ര്യാ​ല​യ​ത്തി​ലെ എ.​ജി. സു​നി​ൽ​കു​മാ​ർ(50) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ല്ല പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ സു​നി​ൽ​കു​മാ​റി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.

ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചു. ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ക്യാ​മ്പ് അ​ങ്ക​ണ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ഭൗ​തി​ക​ശ​രീ​ര​ത്തി​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ഐ.​പി.​എ​സ് പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച് അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് സാ​യു​ധ പൊ​ലി​സ് സേ​നാം​ഗ​ങ്ങ​ൾ അ​ന്ത്യാ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

Tags : Thiruvalla ASI KeralaPolice NewsUpdate Headlines

Recent News

Corehub Up