x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് അ​ധി​ക തു​ക; തീ​രു​മാ​നം നീ​ട്ടി​യ​താ​യി എ​ൻ​പി​സി​ഐ

വെബ് ഡെസ്‌ക്
Published: October 13, 2026 03:01 PM IST | Updated: October 13, 2026 03:01 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ 2,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് മ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ് ഈ​ടാ​ക്കു​ന്ന തീ​രു​മാ​നം നീ​ട്ടി​യ​താ​യി നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. ദീ​പാ​വ​ലി​ക്ക് ശേ​ഷം നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

2,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ പേ​യ്മെ​ന്‍റു​ക​ൾ​ക്ക് 0.25 ശ​ത​മാ​നം മു​ത​ൽ 0.4 ശ​ത​മാ​നം വ​രെ നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വ​രാ​നി​രി​ക്കെ​യാ​ണ് തീ​രു​മാ​നം.

എ​ൻ​പി​സി​ഐ ഇ​ന്ന് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​ക്ടോ​ബ​ർ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഉ​ത്സ​വ​കാ​ല​ത്ത് രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ സാ​ധാ​ര​ണ​യാ​യി വ​ർ​ധി​ക്കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

Tags : NPCI UPI NewDelhi NewsUpdate Headlines

Recent News

Corehub Up