x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ർ​ഭി​ണി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ രാ​ഹു​ൽ ഗാ​ന്ധി ത​ള്ളി​യി​ട്ട​താ​യി പ​രാ​തി; ആ​രോ​പ​ണം ത​ള്ളി കോ​ൺ​ഗ്ര​സ്

ഓൺലൈൻ ഡെസ്ക്
Published: October 13, 2026 02:55 PM IST | Updated: October 13, 2026 02:55 PM IST

ആ​ശു​പ​ത്രി​യി​ലെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ സ​ന്ദ​ർ​ശിച്ച ബിജെപി നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ കോ​ൺ​ഗ്ര​സ് എം​പി രാ​ഹു​ൽ ഗാ​ന്ധി ത​ള്ളി​യി​ടു​ക​യും കൈ​യി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. 'വ​ൺ ഇ​ന്ത്യ' വാ​ർ​ത്താ വെ​ബ്‌​സൈ​റ്റി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ റി​ച്ച പ​രാ​ശ​റാ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​ർ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ  രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​ക​ര​ണ​ത്തി​നാ​യി മൈ​ക്ക് നീ​ട്ടി​യ​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ത​ന്നെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും, തു​ട​ർ​ന്ന് ത​ന്‍റെ വ​യ​റി​നും കാ​ലി​നും പ​രി​ക്കേ​റ്റ​താ​യും റി​ച്ച പ​രാ​ശ​ർ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

 

എ​ന്നാ​ൽ ആ​രോ​പ​ണം പൂ​ർ​ണ​മാ​യും ത​ള്ളി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ൽ​ക ലാം​ബ അ​ട​ക്ക​മു​ള്ള​വ​ർ, ഇ​ത് ബി​ജെ​പി​യു​ടെ വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ അ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ളൊ​ന്നും വ്യ​ക്ത​മ​ല്ലെ​ന്നും, ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പോ​യ​തും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ സ​മ​യ​ത്തി​ലെ വൈ​രു​ദ്ധ്യ​ങ്ങ​ളും കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ണി​ച്ചു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.

Tags : Journlalist RichaParashar BJP RahulGandhi DeepikaNewspaper DeepikaNews LatestNews

Recent News

Corehub Up