x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന്ത​ർ മ​ന്ത​റി​ലെ നി​രോ​ധ​നം ലം​ഘി​ച്ച് സി​ജെ​പി നേ​താ​ക്ക​ൾ; ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: October 13, 2026 10:42 AM IST | Updated: October 13, 2026 10:46 AM IST

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന സിജെപി നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​നെ പ്ര​തി​ഷേ​ധ വേ​ദി​യ​ല്ലാ​താ​ക്കി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ, പ്ര​തി​ഷേ​ധ വേ​ദി ചാ​ടി​ക്ക​ട​ന്ന് സി​ജെ​പി നേ​താ​ക്ക​ൾ. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജ​ന്ത​ർ മ​ന്ത​റി​ലെ​ത്തി​യ സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​രു​മ്പ് ഗേ​റ്റും പൊ​ലി​സ് ബാ​രി​ക്കേ​ഡും ചാ​ടി​ക്ക​ട​ന്നാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. 

തു​ട​ർ​ന്ന് "ഭാ​ര​ത് മാ​താ കി ​ജ​യ്", "ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്" മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ഷേ​ധ​ങ്ങ​ളെ ത​ട​യാ​ൻ ജ​ന്ത​ർ മ​ന്ത​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം ഡ​ൽ​ഹി പൊ​ലി​സ് സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​ന്ത​ർ മ​ന്ത​റി​ന് പ​ക​ര​മാ​യി രാം​ലീ​ല മൈ​താ​നം, ബു​രാ​രി ഗ്രൗ​ണ്ട്, സി​ബി​ഡി ഗ്രൗ​ണ്ട് എ​ന്നി​വ​യാ​ണ് ഡ​ൽ​ഹി​യി​ൽ പു​തി​യ പ്ര​തി​ഷേ​ധ വേ​ദി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

 

Tags : CJP JantarMantar LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up