ഛത്തീസ്ഗഡിലെ ബിജാപുരിൽ ആറ് മാവോയിസ്റ്റുകൾ സുരക്ഷാസേന മുന്പാകെ ഹാജരായി
റായ്പുർ:ഛത്തീസ്ഗഡിലെ ബിജാപുരിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ സുരക്ഷാസേന മുന്പാകെ ഹാജരായി. വൻതോതിൽ ആയുധങ്ങൾ ഇവരിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായവരിൽ നാലുപേർ ഒഡിഷ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണെന്ന് ബിജാപുർ എസ്പി ഉമേഷ് പ്രസാദ് ഗുപ്ത അറിയിച്ചു.
നക്സലുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ആറുപേരുടെയും കീഴടങ്ങൾ.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Six Maoists surrendered