മോഹൻബഗാനെ പരാജയപ്പെടുത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങളുടെ ആഹ്ലാദം
ഗോഹട്ടി: ഐഎസ്എല്ലിൽ കരുത്തരായ മോഹൻബഗാൻ സൂപ്പർ ജയന്റിനെ വീഴ്ത്തി നോർത്ത്ഈസ്റ്റ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.
എം.എസ്. ജിതിൻ ആണ് നോർത്ത്ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 90+2-ാം മിനിറ്റിലാണ് ജിതിൻ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ്.
Tags : ISL Football NorthEast United beats Mohun Bagan Super Giant