x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത​ര‌​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം;  ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 13, 2026 05:06 AM IST | Updated: October 13, 2026 05:06 AM IST

കേസിൽ പ്ര​​​​തി​​​​ക​​​​ളാ​​​​യ ഹ​​​​സ​​​​ന​​​​ൻ മി​​​​ർ​​​​യാ​​​​നും, കൊല്ലപ്പെട്ട മു​​​​ഹ​​​​മ്മ​​​​ദിന്‍റെ ഭാ​​​​ര്യ റോ​​​​ഷ​​​​ൻ ഖാ​​ത്തൂ​​​​ണും

എ​​​​രു​​​​മ​​​​പ്പെ​​​​ട്ടി/ കു​​​​ന്നം​​​​കു​​​​ളം: മ​​​​ര​​​​ത്തം​​​​കോ​​​​ട് ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ വാ​​​​ട​​​​ക ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ൽ മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വം കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ബി​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് മും​​​​താ​​​​ബ് മി​​​​യാ​​​​ൻ (41) ആ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ ഭാ​​​​ര്യ​​​​യും കാ​​​​മു​​​​ക​​​​നും ചേ​​​​ർ​​​​ന്നാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ളെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ 7.30 നാ​​​​ണ് മ​​​​ര​​​​ത്തം​​​​കോ​​​​ട് പു​​​​തി​​​​യ മാ​​​​ത്തൂ​​​​ർ ചി​​​​റ​​​​പു​​​​റ​​​​ത്തു​​​​ള്ള വാ​​​​ട​​​​ക ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് മും​​​​താ​​​​ബ് മി​​​​യാ​​​​നെ മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സ്വാ​​​​ഭാ​​​​വി​​​​ക മ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.

പി​​​​ന്നീ​​​​ട് തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ളേ​​​​ജി​​​​ൽ ന​​​​ട​​​​ത്തി​​​​യ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​ലാ​​​​ണു ക​​​​ഴു​​​​ത്തു​​​​ഞെ​​​​രി​​​​ച്ച് ശ്വാ​​​​സം മു​​​​ട്ടി​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ ഭാ​​​​ര്യ റോ​​​​ഷ​​​​ൻ ഖാ​​​​ത്തൂ​​​ൻ, കാ​​​​മു​​​​ക​​​​ൻ ബി​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശി ഹ​​​​സ​​​​ന​​​​ൻ മി​​​​ർ​​​​യാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

കൊ​​​​ല്ല​​​​പ്പെ​​​​ട്ട മു​​​​ഹ​​​​മ്മ​​​​ദ് മും​​​​താ​​​​ബ് മി​​​​യാ​​​​ന്‍റെ വീ​​​​ട്ടി​​​​ലെ സ്ഥി​​​​രം സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​നാ​​ണു പ്ര​​​​തി ഹ​​​​സ​​​​ന​​​​ൻ മി​​​​ർ​​​​യാ​​​​ൻ. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ഇ​​​​വ​​​​രു​​​​ടെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ൽ എ​​​​ത്തി​​​​യ പ്ര​​​​തി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ട മു​​​​ഹ​​​​മ്മ​​​​ദ് മും​​​​താ​​​​ബും ഒ​​​​രു​​​​മി​​​​ച്ചി​​​​രു​​​​ന്ന് മ​​​​ദ്യ​​​​പി​​​​ക്കു​​​​ക​​​​യും പി​​​​ന്നീ​​​​ട് വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​വു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ പ്ര​​​​തി​​​​ക​​​​ൾ മു​​​​ഹ​​​​മ്മ​​​​ദ് മും​​​​താ​​​​ബ് മി​​​​യാ​​​​നെ ആ​​​​ദ്യം ക​​​​ഴു​​​​ത്തു​​​​ ഞെ​​​​രി​​​​ച്ച് ശ്വാ​​​​സം മു​​​​ട്ടി​​​​ക്കു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്ന് തോ​​​​ർ​​​​ത്തു​​​​മു​​​​ണ്ട് ക​​​​ഴു​​​​ത്തി​​​​ൽ മു​​​​റു​​​​ക്കി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ നാ​​​​ട്ടു​​​​കാ​​​​രെ വി​​​​ളി​​​​ച്ച് ഉ​​​​റ​​​​ക്ക​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​താ​​​​യി അ​​​​റി​​​​യി​​​​ച്ചു. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പൊ​​​​ലി​​​​സ് ചോ​​​​ദ്യം ചെ​​​​യ്ത​​​​പ്പോ​​​​ൾ പ്ര​​​​തി​​​​ക​​​​ൾ കു​​​​റ്റ​​​​സ​​​​മ്മ​​​​തം ന​​​​ട​​​​ത്തി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Death of migrant worker ruled

Recent News

Corehub Up