x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് മ​ദ്യം ന​ല്‍​കരുത്

വെബ്ഡെസ്ക്
Published: October 13, 2026 04:42 AM IST | Updated: October 13, 2026 04:42 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ബ്കാ​​​​രി ആ​​​​ക്ട് പ്ര​​​​കാ​​​​രം 23 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് മ​​​​ദ്യം വി​​​​ല്‍​ക്കാ​​​​നാ​​​​കി​​​​ല്ല. മ​​​​ദ്യം വി​​​​ല്‍​ക്കാ​​​​ന്‍ ലൈ​​​​സ​​​​ന്‍​സു​​​​ള്ള ഒ​​​​രാ​​​​ളോ, അ​​​​ത്ത​​​​രം ലൈ​​​​സ​​​​ന്‍​സു​​​​ള്ള വ്യ​​​​ക്തി​​​​യു​​​​ടെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നോ, അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ആ ​​​​വ്യ​​​​ക്തി​​​​യു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള​​​​തോ പ​​​​രോ​​​​ക്ഷ​​​​മാ​​​​യ​​​​തോ ആ​​​​യ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ അ​​​​യാ​​​​ള്‍​ക്കു​​​​വേ​​​​ണ്ടി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും വ്യ​​​​ക്തി​​​​യോ, 23 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള ഒ​​​​രാ​​​​ള്‍​ക്കു മ​​​​ദ്യം വി​​​​ല്‍​ക്കു​​​​ക​​​​യോ കൈ​​​​മാ​​​​റു​​​​ക​​​​യോ ചെ​​​​യ്യാ​​​​ന്‍ പാ​​​​ടി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ബ്കാ​​​​രി ആ​​​​ക്ട് 1 ഓ​​​​ഫ് 1077 വ​​​​കു​​​​പ്പ് (ബി) ​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് മ​​​​ദ്യം വാ​​​​ങ്ങാ​​​​നു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി ആ​​​​ദ്യം 18 വ​​​​യ​​​​സാ​​​​യി​​​​രു​​​​ന്നു. ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് അ​​​​ത് 21 വ​​​​യ​​​​സാ​​​​യി ഉ​​​​യ​​​​ര്‍​ത്തി. ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​രാ​​​​ണു പ്രാ​​​​യ​​​​പ​​​​രി​​​​ധി 23 വ​​​​യ​​​​സാ​​​​ക്കി​​​​യ​​​​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Do not serve alcohol

Recent News

Corehub Up