x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​​​യി പൊ​​​ലി​​​സു​​​കാ​​​രെ വ​​​ധി​​​ക്കു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞെ​​​ന്നു ചെ​​ന്നി​​​ത്ത​​​ല

വെബ്ഡെസ്ക്
Published: October 13, 2026 04:07 AM IST | Updated: October 13, 2026 04:31 AM IST

ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹോ​​​സ്റ്റ​​​ലി​​​ലെ സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​പി​​​എം ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധയോ​​​ഗ​​​ത്തി​​​ൽ വി. ​​​ജോ​​​യി എം​​​എ​​​ൽ​​​എ ഒ​​​രി​​​ക്ക​​​ലും പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത കാ​​​ര്യം പ​​​റ​​​ഞ്ഞെ​​​ന്നും പൊ​​​ലി​​​സു​​​കാ​​​രെ വ​​​ധി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​താ​​​യും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

എ​​​ന്നാ​​​ൽ താ​​​ൻ അ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് ജോ​​​യ്. അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് അ​​​വ​​​ത​​​ര​​​ണാ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​വി​​​ഷയം ച​​​ർ​​​ച്ച​​​യാ​​​യ​​​ത്. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹോ​​​സ്റ്റ​​​ലി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം ഒ​​​ക്‌ടോബ​​​ർ ഒ​​​ന്നി​​​നു ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ യോ​​​ഗ​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ലും പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ജോ​​​യി പ​​​റ​​​ഞ്ഞ​​​തെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

പൊ​​​ലി​​​സു​​​കാ​​​രെ വ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്. ഇ​​​വി​​​ടെ ഒ​​​രു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് ജോ​​​യി പ​​​റ​​​ഞ്ഞ​​​തെ​​​ങ്കി​​​ൽ മു​​​ൻ മ​​​ന്ത്രി​​​യാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഇ​​​തി​​​ലും അ​​​ൽ​​​പ്പം കൂ​​​ടി കൂ​​​ട്ടി​​​യാ​​​ണ് ഭീ​​​ഷ​​​ണി​​​മു​​​ഴ​​​ക്കി​​​യ​​​തെ​​​ന്ന് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. വൈ​​​കു​​​ന്നേ​​​രം നി​​​ങ്ങ​​​ൾ ഒ​​​ക്കെ വീ​​​ട്ടി​​​ൽ പോ​​​കു​​​ന്പോ​​​ൾ മ​​​ക്ക​​​ളെ കാ​​​ണി​​​ല്ലെ​​​ന്നാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ജോ​​​യി ഈ ​​​പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ഒ​​​രു പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ​​​ഥ​​​ന്‍റെ പേ​​​രെ​​​ടു​​​ത്ത് പ​​​റ​​​ഞ്ഞ് താ​​​ൻ കൊ​​​ല്ലു​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ലെ​​​ന്നും അ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞെ​​​ന്നു കാ​​​ണി​​​ച്ചാ​​​ൽ എം​​​എ​​​ൽ​​​എ സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കു​​​മെ​​​ന്നും വി. ​​​ജോ​​​യി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. ഇ​​​ങ്ങ​​​നെ ഒ​​​രു പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ലാ​​​ത്തി​​​വ​​​ച്ച് കു​​​ട്ടി​​​ക​​​ളു​​​ടെ ത​​​ല​​​യ്ക്ക​​​ടി​​​ച്ചാ​​​ൽ കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാണ് താ​​​ൻ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും ആ ​​​പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ത്തി​​​ൽ താ​​​ൻ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജോ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. 10 വ​​​ർ​​​ഷം പി​​​ണ​​​റാ​​​യി ഭ​​​ര​​​ച്ച​​​പ്പോ​​​ൾ ഉ​​​ള്ള പൊ​​​ലി​​​സു​​​കാ​​​ർ ത​​​ന്നെ​​​യാ​​​ണി​​​പ്പോ​​​ഴു​​​ള്ള​​​തെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews Chennithala said Joy threatened

Recent News

Corehub Up