x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​​ഞ്ജി ട്രോ​​ഫി ര​​ണ്ടാം ദി​​ന​​വും കേ​​ര​​ളം നി​​രാ​​ശ​​പ്പെ​​ടു​​ത്തി

വെബ്ഡെസ്ക്
Published: October 13, 2026 03:33 AM IST | Updated: October 13, 2026 03:51 AM IST

ജം​​ഷ​​ഡ്പു​​ർ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് 2026-27 സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​നെ​​തി​​രേ ജാ​​ർ​​ഖ​​ണ്ഡി​​ന് കൂ​​റ്റ​​ൻ സ്കോ​​ർ. ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റ് ചെ​​യ്യാ​​നി​​റ​​ങ്ങി​​യ ജാ​​ർ​​ഖ​​ണ്ഡ് 587 റ​​ണ്‍​സാ​​ണ് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. ആ​​ദി​​ത്യ സിം​​ഗ് (147), ശി​​ഖ​​ർ മോ​​ഹ​​ൻ (143), വി​​രാ​​ട് സിം​​ഗ് (108) എ​​ന്നി​​വ​​രു​​ടെ സെ​​ഞ്ചു​​റി ക​​രു​​ത്താ​​ണ് ജാ​​ർ​​ഖ​​ണ്ഡി​​നെ വ​​ൻ സ്കോറിലെത്തിച്ചത്. ​​കേ​​ര​​ള​​ത്തി​​ന്‍റെ ബൗ​​ള​​ർ​​മാ​​രി​​ൽ വൈ​​ശാ​​ഖ് ച​​ന്ദ്ര​​ൻ അ​​ഞ്ച് വി​​ക്ക​​റ്റു​​മാ​​യി തി​​ള​​ങ്ങി.

അ​​ഞ്ച് വി​​ക്ക​​റ്റി​​ന് 289 എ​​ന്ന നി​​ല​​യി​​ൽ ര​​ണ്ടാം ദി​​നം ആ​​രം​​ഭി​​ച്ച ജാ​​ർ​​ഖ​​ണ്ഡ് കേ​​ര​​ള ബൗ​​ള​​ർ​​മാ​​ർ​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളിയുയർത്തി മു​​ന്നോ​​ട്ടുപോ​​യി. ആ​​റാം വി​​ക്ക​​റ്റി​​ൽ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് സിം​​ഗും ആ​​ദി​​ത്യ ച​​ന്ദ്രേ​​ഷ് സിം​​ഗും ചേ​​ർ​​ന്ന് 227 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടാ​​ണ് സ്ഥാ​​പി​​ച്ച​​ത്. സ്കോ​​ർ​​ബോ​​ർ​​ഡ് 506 റ​​ണ്‍​സി​​ൽ നി​​ൽ​​ക്ക​​വേ വി​​രാ​​ട് സിം​​ഗി​​നെ പു​​റ​​ത്താ​​ക്കി വൈ​​ശാ​​ഖ് ച​​ന്ദ്ര​​നാ​​ണ് വി​​ക്ക​​റ്റ് നേ​​ടി​​യ​​ത്.

സ്റ്റാ​​ർ പേ​​സ​​ർ​​മാ​​രാ​​യ എം.​​ഡി. നി​​ധീ​​ഷി​​നും ഏ​​ദ​​ൻ ആ​​പ്പി​​ൾ ടോ​​മി​​നും വി​​ക്ക​​റ്റ് നേ​​ടാ​​നാ​​കാ​​തെ പോ​​യ​​ത് തി​​രി​​ച്ച​​ടി​​യാ​​യി.ജ​​ല​​ജ് സ​​ക്സേ​​ന മൂ​​ന്ന് വി​​ക്ക​​റ്റും ആ​​ദി​​ത്യ സ​​ർ​​വ​​തെ ര​​ണ്ട് വി​​ക്ക​​റ്റും വീ​​ഴ്ത്തി.

Tags : Sports SportsNews Highlights Tennis Cricket Badminton

Recent News

Corehub Up