ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ കൊവെൻട്രി താരങ്ങളുടെ ആഘോഷം
കൊവെൻട്രി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കൊവെൻട്രി സിറ്റി ഫുട്ബോൾ ക്ലബിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാക്ക് റുഡോനിയും സിഡിക്ക് ചെരിഫും എല്ലിസ് സിംസും സ്റ്റീഫൻ എംഫുനിയും ആണ് കൊവെൻട്രിക്ക് വേണ്ടി ഗോളുകൾ നേടിയത്. സ്വെൻ ബോട്ട്മാൻ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ കൊവെൻട്രിക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് കൊവെൻട്രി.
Tags : English Premier League Football Coventry beats Newcastle