പി.വി. സിന്ധു
ഒഡെൻസെ (ഡെൻമാർക്ക്): ഡെൻമാർക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവിനും ലക്ഷ്യ സെന്നിനും ആദ്യ റൗണ്ട് കഠിനം. ഇന്ന് ടൂർണമെന്റിനു തുടക്കമാകും.
സിന്ധു ലോക ഒന്നാം നന്പറും നിലവിലെ ചാന്പ്യനുമായ ആൻ സെയങ്ങിനെ നേരിടും. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ മൂന്നാം സീഡ് ചൗ ടിയെൻ ചെന്നിനെ നേരിടും.
ജൂലൈയിൽ നടന്ന ജപ്പാൻ ഓപ്പണ്‍ സൂപ്പർ 750 ജേതവായ സിന്ധു കഴിഞ്ഞയാഴ്ച നടന്ന ആർട്ടിക് ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി. ആനിനെതിരേ കഴിഞ്ഞ പത്ത് മത്സരങ്ങളിൽ സിന്ധുവിന് ജയിക്കാനായിട്ടില്ല.
ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടന നടത്താനാകാതെ പോയ ലക്ഷ്യ ഈ ടൂർണമെന്റിൽ മികവിലെത്താനാണ് തയാറെടുക്കുന്നത്.പുരുഷ ഡബിൾസിൽ ഏഷ്യൻ ഗെയിംസിലെ ആദ്യ റൗണ്ടിലുണ്ടായ അപ്രതീക്ഷിത പുറത്താകലിൽനിന്ന് തിരിച്ചുവരാനകും സാത്വിക്സായ് രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ഇറങ്ങുക.
Tags :