യുപിഐ പേയ്മെന്റ്
കൊച്ചി: 15 മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്.
2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്കു ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണു തീരുമാനം. യുപിഐ ഇടപാടുകള്‍ക്ക് അധികഫീസ് ഏര്‍പ്പെടുത്തുന്നതു ഹോട്ടല്‍ വ്യാപാരികള്‍ക്കു സാമ്പത്തികബാധ്യത കൂട്ടുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും ചൂണ്ടിക്കാട്ടി.
2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്കു ഫീസ് ഈടാക്കാനുള്ള നീക്കം പിന്‍വലിക്കുകയോ, ഫീസ് പരിധി 10,000 രൂപക്കു മുകളിലുള്ളവയ്ക്കായി ഉയര്‍ത്തുകയോ വേണം.
ഹോട്ടല്‍ അടക്കമുള്ള ചെറുകിട വ്യാപാരമേഖലയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിഷയത്തിൽ അധികൃതരുടെ അടിയന്തരശ്രദ്ധ ക്ഷണിക്കുന്നതിനുമാണ് 15 മുതല്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് അസോസിയേഷന് തീരുമാനിച്ചതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Tags : Business Entrepreneur Startup Money Commodity Hotel owners decide against accepting