x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബർവില കൂ‌ടും കേട്ടോ...

വിപണിവിശേഷം \ കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: October 12, 2026 12:26 AM IST | Updated: October 12, 2026 12:26 AM IST

റബർവില

ആ​ഗോ​ള ട​യ​ര്‍ ലോ​ബി സൃ​ഷ്ടി​ച്ച കാ​ണാ​ച്ച​ര​ടു​ക​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ റ​ബ​ര്‍ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍​ക്കാ​വു​മോ? അ​തെ, അ​തി​നാ​കു​മെ​ന്നു​ത​ന്നെ​യാ​ണ് തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ വി​ഴു​ങ്ങി​യ എ​ല്‍ നി​നോ പ്ര​തി​ഭാ​സം ന​ല്‍​കു​ന്ന സൂ​ച​ന.

മു​ന്‍​നി​ര​യി​ലു​ള്ള താ​യ്‌​ലാ​ന്‍​ഡും ഇ​ന്തോ​നേ​ഷ്യ​യും മ​ലേ​ഷ്യ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ല്‍ ന​ട്ടം​തി​രി​യു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും താ​യ്‌​ലാ​ന്‍​ഡി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലും തെ​ക്ക​ന്‍ റ​ബ​ര്‍ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലും മാ​സ​ങ്ങ​ളാ​യി ടാ​പ്പിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​ക്കി. സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം ഏ​ക​ദേ​ശം 22,600 ഹെ​ക്ട​റി​ലെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍​ക്ക് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ തി​രി​ച്ച​ടി​യാ​യി.

ഇ​ന്തോ​നേ​ഷ്യ​യി​ലും കാ​ലാ​വ​സ്ഥാ മാ​റ്റം റ​ബ​റി​ല്‍ വി​ള്ള​ലു​ള​വാ​ക്കി. ന​ട​പ്പു​വ​ര്‍​ഷം ആ​ദ്യ ആ​റു മാ​സം റ​ബ​ര്‍ ക​യ​റ്റു​മ​തി​യി​ല്‍ ഉണ്ടായത് 21 ശ​ത​മാ​നം ഇ​ടി​വ്. അ​താ​യ​ത്, എ​ല്‍ നി​നോ പ്ര​തി​ഭാ​സം ശ​ക്ത​മാ​കു​ന്ന​തി​നു മു​മ്പു​ത​ന്നെ അ​വി​ടെ റ​ബ​ര്‍ ല​ഭ്യ​ത കു​റ​ഞ്ഞു. ക​യ​റ്റു​മ​തി​യി​ലെ കു​റ​വ് ആ​ഗോ​ള വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​കും. മു​ന്നി​ലു​ള്ള മാ​സ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ വി​പ​ണി കൂ​ടു​ത​ല്‍ പി​രി​മു​റു​ക്ക​ത്തി​ലാ​കാം. മ​ലേ​ഷ്യ​യു​ടെ ക​യ​റ്റു​മ​തി ആ​ദ്യ ഏ​ഴ് മാ​സ​ങ്ങ​ളി​ല്‍ 12 ശ​ത​മാ​നം കു​റ​ഞ്ഞു. തീ​ര്‍​ന്നി​ല്ല, വി​യ​റ്റ്‌​നാം, ചൈ​ന, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലും റ​ബ​ര്‍ ഉ​ല്‍​പാ​ദ​നം ഈ ​വ​ര്‍​ഷം കു​റ​വാ​ണ്.

ഉ​ത്പാ​ദ​ന​ക്കു​റ​വും വ്യ​വ​സാ​യമേ​ഖ​ല​യി​ലെ ഉ​ണ​ര്‍​വും വി​ല​ക്ക​യ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കേ​ണ്ട​താ​ണ്. പ്ര​ത്യേ​കി​ച്ച്, ക്രൂ​ഡ് ഓ​യി​ല്‍ ബാ​ര​ലി​ന് 100 ഡോ​ള​റി​ന് മു​ക​ളി​ല്‍ നി​ല​കൊ​ള്ളു​മ്പോ​ള്‍. ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍ ഒ​ത്തു​പി​ടി​ച്ചാ​ല്‍ ആ​ഗോ​ള ട​യ​ര്‍ ലോ​ബി​യു​ടെ കാ​ണാ​ച്ച​ര​ടു​ക​ള്‍ മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള കെ​ല്‍​പ്പ് കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ട്.

ഒ​രാ​ഴ്ച നീ​ണ്ട അ​വ​ധി​ക്കു​ശേ​ഷം ചൈ​നീ​സ് വി​പ​ണി സ​ജീ​വ​മാ​യ​ത് വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ച്ചു. ജ​പ്പാ​നി​ല്‍ റ​ബ​ര്‍ കി​ലോ​യ്ക്ക് 452 യെ​ന്നി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ ല​ക്ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ച 457-462 യെ​ന്നി​ലെ പ്ര​തി​രോ​ധം ത​ക​ര്‍​ത്ത് 15 വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന നി​ര​ക്കാ​യ 463 യെ​ന്നി​ലെ​ത്തി. ക്ലോ​സിം​ഗി​ല്‍ 462 യെ​ന്നി​ലാ​ണ്. ഒ​സാ​ക്ക​യി​ല്‍ റ​ബ​ര്‍ 470ലേ​ക്ക് മു​ന്നേ​റാം. അ​തേ​സ​മ​യം, ഓ​രോ കു​തി​പ്പി​ലും ശ​ക്ത​മാ​യ ലാ​ഭ​മെ​ടു​പ്പി​ന് സാ​ധ്യ​ത. 470 യെ​ന്നി​ലെ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ല്‍ 478 യെ​ന്നി​നെ ല​ക്ഷ്യ​മാ​ക്കും. 440 യെ​ന്നി​ല്‍ നി​ര്‍​ണാ​യ​ക താ​ങ്ങു​മു​ണ്ട്.

ആ​ഗോ​ള കാ​ലാ​വ​സ്ഥ വി​ല​ക്ക​യ​റ്റ​ത്തി​ന് പ​ച്ച​ക്കൊ​ടി ഉ​യ​ര്‍​ത്തു​ന്നു. അ​തേ​സ​മ​യം, യെ​ന്നി​ന്‍റെ വി​നി​മ​യ​മൂ​ല്യം, ക്രൂ​ഡ് ഓ​യി​ല്‍ വി​ല, ചൈ​നീ​സ് ഡി​മാ​ന്‍​ഡ് എ​ന്നി​വ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തും. സം​സ്ഥാ​ന​ത്ത് നാ​ലാം ഗ്രേ​ഡ് റ​ബ​ര്‍ കി​ലോ​യ്ക്ക് 283 രൂ​പ​യി​ലും ഒ​ട്ടു​പാ​ല്‍ 199 രൂ​പ​യി​ലും ലാ​റ്റ​ക്‌​സ് 193 രൂ​പ​യി​ലു​മാ​ണ്.

കു​രു​മു​ള​ക്

ആ​ഗോ​ള കു​രു​മു​ള​ക് ക​യ​റ്റു​മ​തി​യി​ല്‍ വി​യ​റ്റ്‌​നാം പു​തി​യ നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക്. ക​ഴി​ഞ്ഞ മാ​സം വി​യ​റ്റ്‌​നാം 25,580 ട​ണ്‍ കു​രു​മു​ള​ക് ക​യ​റ്റു​മ​തി ചെ​യ്തു. ഓ​ഗ​സ്റ്റി​നേ​ക്കാ​ള്‍ 18 ശ​ത​മാ​നം വ​ര്‍​ധ​ന. അ​തേ​സ​മ​യം, 2025 സെ​പ്റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച് ക​യ​റ്റു​മ​തി ഏ​ക​ദേ​ശം 25 ശ​ത​മാ​നം ഉ​യ​ര്‍​ന്നു. ന​ട​പ്പു​വ​ര്‍​ഷം ഒ​ക്‌​ടോ​ബ​ര്‍ പ​ത്തു​വ​രെ വി​യ​റ്റ്‌​നാ​മി​ന്‍റെ കു​രു​മു​ള​ക് ക​യ​റ്റു​മ​തി 2.25 ല​ക്ഷം ട​ണ്ണി​ലേ​ക്ക് അ​ടു​ത്തു.

ദീ​പാ​വ​ലി ഡി​മാ​ന്‍​ഡ് ഇ​ന്ത്യ​ന്‍ കു​രു​മു​ള​കി​ന് അ​തി​ശ​ക്ത​മാ​യ പി​ന്തു​ണ സ​മ്മാ​നി​ക്കു​ന്നു. ആ​ഭ്യ​ന്ത​ര വ്യാ​പാ​രി​ക​ള്‍ ച​ര​ക്കി​നാ​യി പ​ര​ക്കം​പാ​യു​ന്നു​ണ്ടെ​ങ്കി​ലും ഹൈ​റേ​ഞ്ചി​ലേ​ക്കും വ​യ​നാ​ട്ടി​ലേ​ക്കു​മു​ള്ള നാ​ട​ന്‍ മു​ള​ക് സം​ഭ​ര​ണം ബാ​ലി​കേ​റാ​മ​ല​യാ​യി മാ​റു​ന്നു. രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ര്‍​ച്ച വി​ദേ​ശ മു​ള​ക് ഇ​റ​ക്കു​മ​തി​യെ ത​ട​യും.

രൂ​പ​യു​ടെ മൂ​ല്യം 96.88ലേ​ക്ക് ഇ​ടി​ഞ്ഞ​തോ​ടെ ശ്രീ​ല​ങ്ക​ന്‍ ച​ര​ക്കി​ന്‍റെ ആ​ക​ര്‍​ഷ​ണം കു​റ​ഞ്ഞ​തി​നാ​ല്‍ വ​ന്‍​കി​ട ഇ​റ​ക്കു​മ​തി​ക്കാ​ര്‍ നേ​ര​ത്തേ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​ച്ച ച​ര​ക്ക് മ​റ്റ് ഇ​റ​ക്കു​മ​തി​ക്കാ​രി​ല്‍​നി​ന്നും ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വാ​ങ്ങു​ന്ന​വ​രും രം​ഗ​ത്തു​ണ്ട്. ഇ​തി​നി​ടെ അ​ന്ത​ര്‍​സം​സ്ഥാ​ന വ്യാ​പാ​രി​ക​ള്‍ കൊ​ച്ചി വി​ല​യി​ലും കി​ലോ എ​ട്ട് മു​ത​ല്‍ 10 രൂ​പ വ​രെ കൂ​ടു​ത​ല്‍ ന​ല്‍​കി മു​ള​കി​ന് ക​ച്ച​വ​ട​ങ്ങ​ള്‍ ഉ​റ​പ്പി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ഈ ​വാ​ങ്ങ​ല്‍ ത​ന്നെ വ്യ​ക്ത​മാ​ണ് വ​ന്‍​കി​ട വ്യ​വ​സാ​യി​ക​ള്‍ പോ​ലും കു​രു​മു​ള​ക് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന് ക​ണ​ക്കുകൂ​ട്ടു​ന്നു. മാ​സ​ങ്ങ​ള്‍ മു​ന്നേ ഇ​തേ കോ​ള​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യ​താ​ണ് മു​ള​ക് 840 റേ​ഞ്ചി​നെ ഉ​റ്റുനോ​ക്കു​ന്ന​കാ​ര്യം.

അ​തേ​സ​മ​യം, ച​ങ്കു​റ​പ്പു​ള്ള ക​യ​റ്റു​മ​തി​ക്കാ​ര്‍​ക്ക് വി​ദേ​ശ ഓ​ര്‍​ഡ​റു​ക​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. എ​ന്നാ​ല്‍, അ​ത്ത​ര​മൊ​രു സാ​ഹ​സ​ത്തി​ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ര്‍ മാ​ത്ര​മേ​യു​ള്ളൂ. നാ​ട​ന്‍ കു​രു​മു​ള​ക് ക്ഷാ​മം തു​ട​രു​ന്ന​തി​നാ​ല്‍ മു​ള​ക് സം​ഭ​ര​ണ​നീ​ക്കം അ​തി​ശ​ക്ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് അ​വ​ര്‍ ഭ​യ​ക്കു​ന്നു. കൊ​ച്ചി​യി​ല്‍ അ​ണ്‍​ഗാ​ര്‍​ബി​ള്‍​ഡ് കു​രു​മു​ള​ക് ക്വി​ന്‍റ​ലി​ന് 70,700 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു.

വെ​ളി​ച്ചെ​ണ്ണ​

ദീ​പാ​വ​ലി അ​ടു​ത്ത​തോ​ടെ ഭ​ക്ഷ്യ​യെ​ണ്ണ​ക​ള്‍​ക്ക് പ്രി​യ​മേ​റു​ന്നു. പാം ​ഓ​യി​ല്‍, സൂ​ര്യ​കാ​ന്തി എ​ണ്ണ, നി​ല​ക്ക​ട​ല എ​ണ്ണ എ​ന്നി​വ​യ്ക്ക് ഇ​തി​ന​കം​ത​ന്നെ ആ​വ​ശ്യ​ക്കാ​രു​ണ്ട്. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലും വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ഡി​മാ​ന്‍​ഡ് ഉ​യ​രും. കൊ​ച്ചി​യി​ല്‍ വെ​ളി​ച്ചെ​ണ്ണ ക്വി​ന്‍റ​ലി​ന് 24,900 രൂ​പ​യി​ലും കൊ​പ്ര 15,500 രൂ​പ​യി​ലു​മാ​ണ്. കാ​ങ്ക​യ​ത്ത് എ​ണ്ണ 20,850 രൂ​പ​യി​ലും കൊ​പ്ര 15,200 രൂ​പ​യി​ലു​മാ​ണ്.

ഐ​വ​റി കോ​സ്റ്റി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കൊ​ക്കോ​യി​ല്‍ ചാ​ഞ്ചാ​ട്ടം സൃ​ഷ്ടി​ക്കു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ ക​യ​റ്റു​മ​തി​ക്ക് നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ള്‍​ക്കു പു​റ​മേ പ​ശ്ചി​മാ​ഫ്രി​ക്ക​യി​ലെ ക​ന​ത്ത ചൂ​ടും വ​ര​ള്‍​ച്ച​യും കൊ​ക്കോ ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ലെ മ​ണ്ണി​ലെ ഈ​ര്‍​പ്പം ന​ഷ്ട​പ്പെ​ടു​ത്തി. ഇ​ത് അ​ടു​ത്ത വി​ള​വി​നെ ബാ​ധി​ക്കും. അ​താ​യ​ത്, അ​ടു​ത്ത സീ​സ​ണി​ല്‍ ഉ​ത്പാ​ദ​നം 18 ശ​ത​മാ​നം വ​രെ കു​റ​യാം. മ​റ്റൊ​രു പ്ര​ധാ​ന ഉ​ത്പാ​ദ​ക രാ​ജ്യ​മാ​യ ഘാ​ന​യി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ന്യൂ​യോ​ര്‍​ക്കി​ല്‍ കൊ​ക്കോ ട​ണ്ണി​ന് 5660 ഡോ​ള​റി​ലാ​ണ്. നി​ല​വി​ലെ 6464 ഡോ​ള​റി​ല്‍ പ്ര​തി​രോ​ധ​മു​ണ്ട്.

ഇ​ന്ത്യ​യി​ല്‍ കൊ​ക്കോ ഉ​ത്പാ​ദ​നം ഏ​ക​ദേ​ശം 34,000 ട​ണ്ണാ​ണ്. കേ​ര​ള​ത്തി​ലെ ഉ​ത്പാ​ദ​നം 12,000 ട​ണ്ണും. ചോ​ക്ലേ​റ്റ് ഉ​ള്‍​പ്പടെ​യു​ള്ള വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് പ്ര​തി​വ​ര്‍​ഷം ഒ​രു ല​ക്ഷം ട​ണ്ണി​ല​ധി​കം കൊ​ക്കോ ആ​വ​ശ്യ​മാ​ണ്. മു​രി​ക്കാ​ശേ​രി​യി​ല്‍ പ​ച്ച​ക്കൊ​ക്കോ കി​ലോ​യ്ക്ക് 100 രൂ​പ​യി​ലും കൊ​ക്കോ പ​രി​പ്പ് 300 രൂ​പ​യി​ലു​മാ​ണ്.

Tags : Business Entrepreneur Startup Market Money Commodity Rubber prices are going to go up

Recent News

Corehub Up