x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ സ​ഖ്യ​ത്തി​ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്

വെബ് ഡെസ്‌ക്
Published: October 11, 2026 11:42 PM IST | Updated: October 11, 2026 11:42 PM IST

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ നേ​താ​ക്ക​ൾ​ക്ക് നാ​ളെ സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​വി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്‌​ച അ​നു​ചി​ത​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത് കൂ​ടി​ക്കാ​ഴ്‌​ച​യ്ക്കു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കാ​ണു​ന്ന​തി​ന് സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ൾ ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക​മാ​യ വി​ഷ​യ​ങ്ങ​ളു​ണ്ടെ​ന്നും അ​ത് സം​സാ​രി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​ന്ത്യ സ​ഖ്യം ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഘ​ട്ട​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് നി​ല​പാ​ട് അ​റി​യി​ച്ചു.

 

Tags : SupremeCourt ChiefJustice INDIAAlliance RahulGandhi NewsUpdate Headlines

Recent News

Corehub Up