x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി ഒ​രു പൊ​ലി​സ് സ്റ്റേ​റ്റാ​യി മാ​റി; സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം പോ​ലു​മി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

വെബ് ഡെസ്‌ക്
Published: October 11, 2026 09:29 PM IST | Updated: October 11, 2026 09:29 PM IST

പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി പൂ​ർ​ണ​മാ​യും ഒ​രു പൊ​ലി​സ് സ്റ്റേ​റ്റാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഡ​ൽ​ഹി​യി​ൽ ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​ഷേ​ധി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് സു​പ്രീം കോ​ട​തി ത​ന്നെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടും, കോ​ട​തി​യു​ടെ വാ​ക്കു​ക​ൾ​ക്ക് വി​ല ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ എ​ല്ലാ​യി​ട​ത്തും പൊ​ലി​സും കേ​ന്ദ്ര സേ​ന​ക​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എം.​എ. ബേ​ബി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ കേ​ര​ള ഹൗ​സി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ ത​ന്നെ പൊ​ലി​സ് ത​ട​യു​ക​യും ഓ​രോ​രു​ത്ത​രെ​യാ​യി റാ​ഞ്ചി​യെ​ടു​ത്തെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടും ക്രി​മി​ന​ലു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തു​പോ​ലെ​യാ​ണ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​വ​രെ കൊ​ണ്ടു​പോ​യ​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : PinarayiVijayan Delhi Trivandrum NewsUpdate Headlines DailyNews

Recent News

Corehub Up