x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ​ങ്ങാ​ട് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്‌ക്
Published: October 11, 2026 04:52 PM IST | Updated: October 11, 2026 04:52 PM IST

അപകടസ്ഥലത്ത് അഗ്നിശമനസേന എത്തിയപ്പോൾ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. അ​ൽ​ഫാം ഉ​ണ്ടാ​ക്കു​ന്ന അ​ടു​പ്പി​ൽ നി​ന്ന് ചി​മ്മി​നി​യി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ സം​സം ഹോ​ട്ട​ലി​ൽ ആ​യി​രു​ന്നു സം​ഭ​വം. അ​ടു​പ്പി​ൽ നി​ന്നു​യ​ർ​ന്ന തീ ​ചി​മ്മി​നി​യി​ലൂ​ടെ മു​ക​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി. പ്ര​ദേ​ശ​മാ​കെ പു​ക​യു​യ​ർ​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ആ​ർ​ക്കും പ​രി​ക്കു​ക​ളോ മ​റ്റ് ആ​ള​പാ​യ​മോ ഇ​ല്ല.

Tags : Nedumangad Trivandrum NewsUpdate Headlines FireAndRescue

Recent News

Corehub Up