പി.കെ. ബഷീർ
മലപ്പുറം: മലപ്പുറം എടവണ്ണയിൽ കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കുടുംബത്തിന് 14 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.
10 ലക്ഷം വനം വകുപ്പും നാല് ലക്ഷം രൂപ ദുരന്തനിവാരണ സേനയും നൽകും. വനംവകുപ്പിൽ നിന്ന് അഞ്ച് ലക്ഷം നാളെ തന്നെ കുടുംബത്തിന് കൈമാറും. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രത്യേക ഡ്രൈവ് നടത്തും. സ്ഥിരമായി പ്രദേശത്തേക്ക് ആർആർടി സംഘത്തെ അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഷൂട്ടർമാർക്ക് തിര നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.