x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ; ചീ​ഫ് ജ​സ്റ്റീ​സുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഖാ​ർ​ഗെ

നാഷണൽ ഡെസ്ക്
Published: October 11, 2026 03:50 PM IST | Updated: October 11, 2026 04:00 PM IST

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ൽ ആ​ശ​ങ്ക​യ​റി​യി​ക്കാ​ൻ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് വോ​ട്ട് മോ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണെ​ന്നും രാ​ജ്യം അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി തേ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും താ​നും ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​സം​ഘം ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് പ്ര​ത്യേ​ക ന​ട​പ​ടി​ക​ളൊ​ന്നും ആ​വ​ശ്യ​പ്പെ​ടി​ല്ല. പ​ക​രം രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഖാ​ർ​ഗെ വി​ശ​ദീ​ക​രി​ച്ചു.

ന​മു​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ഒ​ന്നും ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ല. കൈ​കൂ​പ്പി അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് ചെ​യ്യു​ക എ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​ണെ​ന്നും സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ അ​തി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​മ്മീ​ഷ​നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഖാ​ർ​ഗെ​യു​ടെ ആ​രോ​പ​ണം.

Tags : Mallikarjun Kharge Congress President Supreme Court Chief Justice of India Congress Party Rahul Gandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up